ചങ്ങരംകുളം:കെഎന്‍എം വളയംകുളം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.എംവിഎം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുഞ്ഞു മുഹമ്മദ് പന്താവൂർ ഉദ്ഘാടനം ചെയ്തു.സലിം കോക്കൂർ അധ്യക്ഷനായി. ഷഫീഖ് നജാതി മുഖ്യ റമളാൻ പ്രഭാഷണം നടത്തി.പി പി എം അഷ്റഫ്, സി വി ഹുസൈൻ, കെ. ഹമീദ് മാസ്റ്റർ, പി ഐ. മുജീബ് റഹ്മാൻ, എം ബദറുദ്ധീൻ എന്നിവർ പ്രസംഗിച്ചു. അലംകോട് പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ,സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ മജീദ് ചിയാനൂർ, ശരീഫ് വളയംകുളം എന്നിവരടക്കം സമൂഹത്തിലെ വിവിധ തുറകളിലെ ധാരാളം പേർ പരിപാടിയിലും തുടർന്നു നടന്ന ഇഫ്താർ മീറ്റിലും പങ്കെടുത്തു.