മാറഞ്ചേരി:പ്രവൃത്തി പൂര്‍ത്തിയാക്കിയ വെളിയങ്കോട് പഞ്ചായത്തിലെ വെളിയംകോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതില്‍ ഉദ്ഘാടനം ചെയ്തു.അപകടകരമായ അവസ്ഥയിൽ ഭാഗികമായി നിലനിന്നിരുന്ന ചുറ്റുമതിലാണ് പൂർണ്ണമായും പൊളിച്ചുമാറ്റി മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചു കൊണ്ട് സുരക്ഷിതവും മനോഹരവുമായ രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.ചുറ്റുമതിൽ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംസു കല്ലാട്ടയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര,വാർഡ് മെമ്പർ പ്രിയ, പി ടി എ വൈസ് പ്രസിഡണ്ട് പ്രബിത പുല്ലൂണിയിൽ, പ്രിൻസിപ്പൽ നൂറു മുഹമ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. പിടിഎ പ്രസിഡന്റ് ഗിരിവാസൻ സ്വാഗതവും എച്ച് എം രാധിക ടീച്ചർ നന്ദിയും പറഞ്ഞു.പൂർത്തീകരിക്കുന്ന മറ്റു മൂന്ന് പദ്ധതികളുടെ ഉദ്ഘാടന കർമ്മം ഉടൻ നടക്കുമെന്ന് ഡിവിഷൻ മെമ്പർ എ കെ സുബൈർ പറഞ്ഞു