ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പൂച്ച ഇനി ഓര്‍മ. ശനിയാഴ്ചയാണ് റഷ്യന്‍ പൂച്ചയായ ക്രോഷിക് അഥവാ റഷ്യന്‍ ഭാഷയില്‍ ‘ക്രംബ്സ്’ എന്ന് പേരുള്ള ഓറഞ്ച് ടാബി പൂച്ച ചത്തത്. 13 വയസ്സായിരുന്നു. ഭാരം കാരണം നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൂച്ച.അമിതമായി ഭക്ഷണം കഴിച്ച് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായതിനെ തുടര്‍ന്ന് ക്രോഷിക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.ഡോക്ടര്‍മാര്‍ പൂച്ചയുടെ ഭക്ഷണത്തില്‍ ക്രമീകരണം നടത്തിയതോടെ ക്രോഷിക് രാജ്യാന്തരപ്രശസ്തി നേടിയിരുന്നു. പതിനേഴ് കിലോ ആയിരുന്നു പൂച്ചയുടെ ഭാരം. ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. ശരീരഭാഗങ്ങളില്‍ കണ്ടെത്തിയ മുഴകള്‍ ആവാം ആരോഗ്യം വഷളാക്കിയതെന്നും പൂച്ചയെ ശുശ്രൂഷിച്ചവര്‍ പറഞ്ഞു. അള്‍ട്രാസൗണ്ട് നടത്താന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പൂച്ചയുടെ ഭാരം കാരണം അത് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലും ക്രോഷിക്കിന്റെ ഭാരം തങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നതായി പൂച്ചയെ ശുശ്രൂഷിച്ചവര്‍ പറഞ്ഞു.അമിതഭാരം വെറുതെ സംഭവിക്കുന്നതല്ലെന്ന് മനസിലാക്കി. അടുത്തിടെയായി ആരോഗ്യനില സാധാരണ നിലയിലായിരുന്നു. ഇത് തങ്ങള്‍ക്ക് വലിയ നഷ്ടമാണ്. ക്രോഷിക് എല്ലാവരുടെയും പ്രതീക്ഷയുടെ പ്രതീകമായിരുന്നു. അവനെ കുറിച്ച് നല്ലവാര്‍ത്തകള്‍ മാത്രം വരാന്‍ തങ്ങള്‍ ആഗ്രഹിച്ചു. ഇത് ശരിക്കും വേദനാജനകമാണ് പൂച്ചയെ ശുശ്രൂഷിച്ച ക്യാറ്റ് ഷെല്‍ട്ടറിന്റെ ഉടമ പറഞ്ഞു.