ചങ്ങരംകുളം:സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു.പട്ടാമ്പി സ്വദേശി മിഫാന്‍(20)എടപ്പാള്‍ സ്വദേശി അനിരുദ്ധ്(15)അണ്ടത്തോട് സ്വദേശി റിസിന്‍(15)എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബൈക്കിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ വളയംകുളത്ത് വ്യാഴാഴ്ച വൈകിയിട്ട് നാലര മണിയോടെയാണ് അപകടം.വിദ്യാര്‍ത്ഥി കള്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു







