• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ആശ വർക്കർമാർക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി; യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ വേതനം വർധിപ്പിക്കും

cntv team by cntv team
March 2, 2025
in Highlights, Kerala, Politics
A A
ആശ വർക്കർമാർക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി; യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ വേതനം വർധിപ്പിക്കും
0
SHARES
67
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: വേതന വർധന അടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി സെക്രട്ടേറിയറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പി. സമൂഹത്തിന്‍റെ നട്ടെല്ലായ ആശ വർക്കർമാർക്ക് അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് അപമാനകരമാണെന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. കർണാടകയും തെലങ്കാനയും നോക്കുമ്പോൾ കേരളത്തിലെ ആശ വർക്കർമാർക്ക് ലഭിക്കുന്നത് വളരെ തുച്ഛമായ ഓണറേറിയമാണ്. സമരം ചെയ്യുന്നവർക്ക് നീതിക്ക് പകരം കേരള സർക്കാറിൽ നിന്ന് ലഭിച്ചത് നിസംഗതയും നിശബ്ദമാക്കാനുള്ള ശ്രമവുമാണെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ് ആശ വർക്കർമാർ. പ്രതിസന്ധി ഘട്ടങ്ങളിലടക്കം സമൂഹത്തെ നിസ്വാർഥമായി സേവിക്കുന്നു. ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായ കാലത്താണ് ആശ വർക്കർമാർ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ ശൃംഖലയുടെ അവിഭാജ്യ ഘടകമായി മാറിയത്. കോവിഡിനെതിരായ പോരാട്ടത്തിന്‍റെ മുൻനിരയിൽ നിന്ന ആശ വർക്കർമാർ, തങ്ങളുടെ ജീവൻ പണയപ്പെടുത്തിയാണ് ഇന്ത്യയിലുടനീളമുള്ള കുടുംബങ്ങൾക്കും ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരിലും മാതൃപരിചരണവും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കിയത്. കർണാടകയും തെലങ്കാനയും നോക്കുമ്പോൾ കേരളത്തിലെ ആശ വർക്കർമാർക്ക് ലഭിക്കുന്നത് വളരെ തുച്ഛമായ 7,000 രൂപയുടെ ഓണറേറിയമാണ്. വേതന വർധനക്കായാണ് ആശ വർക്കർമാർ സമരം ചെയ്യുന്നത്. ആശ വർക്കർമാരുടെ പോരാട്ടം അന്തസിനും ബഹുമാനത്തിനും വേണ്ടിയുള്ള പോരാട്ടമാണ്. സമൂഹത്തിന്‍റെ നട്ടെല്ലുള്ള സ്ത്രീകൾക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ഇങ്ങനെ യാചിക്കേണ്ടി വരുന്നത് ഭയാനകമാണ്. നീതിക്ക് പകരം കേരള സർക്കാറിൽ നിന്ന് അവർക്ക് ലഭിച്ചത് നിസ്സംഗതയും നിശബ്ദരാക്കാനുള്ള ശ്രമവുമാണ്. കേരളത്തിലെ ആശ വർക്കർമാർക്ക് കോൺഗ്രസ് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. സഹോദരിമാരെ, നിങ്ങളുടെ പോരാട്ടം വെറുതെയാകില്ല. അടുത്ത വർഷം യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ വേതനം വർധിപ്പിക്കുമെന്നും അർഹിക്കുന്ന ആദരവും അംഗീകാരവും നൽകുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
152
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
27
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
126
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
211
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
158
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
16
Next Post
കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി,മൃതദേഹം ട്രോളി ബാഗിൽ’23 കാരിയായ യൂത്ത് കോൺഗ്രസ് പ്രവർത്തക മരിച്ച നിലയിൽ

കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി,മൃതദേഹം ട്രോളി ബാഗിൽ'23 കാരിയായ യൂത്ത് കോൺഗ്രസ് പ്രവർത്തക മരിച്ച നിലയിൽ

Recent News

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
11
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
28
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
18
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025