ചങ്ങരംകുളം പാവിട്ടപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.ബൈക്ക് യാത്രികനായ പാവിട്ടപ്പുറം മാങ്കുളത്ത് താമസിക്കുന്ന 63 വയസുള്ള ചേക്കോട്ട് മൊതീന്‍ നാണ് പരിക്കേറ്റത്.കുറ്റിപ്പുറം തൃശ്ശൂര്‍ പാതയില്‍ പാവിട്ടപ്പുറം മാങ്കുളത്ത് വ്യാഴാഴ്ച വൈകിയിട്ട് 5 മണിയോടെയാണ് അപകടം.പരിക്കേറ്റ മൊയ്തീനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.