• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലഹരിക്കും കുറ്റകൃത്യങ്ങൾക്കുമെതിരേ ജനകീയ പ്രതിരോധം വേണം:എസ്.കെ.എസ്.എസ്.എഫ്

cntv team by cntv team
February 27, 2025
in UPDATES
A A
ലഹരിക്കും കുറ്റകൃത്യങ്ങൾക്കുമെതിരേ ജനകീയ പ്രതിരോധം വേണം:എസ്.കെ.എസ്.എസ്.എഫ്
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: വർദ്ദിച്ചു വരുന്ന ലഹരി വിപത്തിനും, കുറ്റകൃത്യങ്ങൾക്കും തടയിടുന്നതിന് ജനകീയ പ്രതിരോധ നിര ശക്തമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ആന്വൽ കാബിനറ്റ്.മാനുഷിക, കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങൾ തിരിച്ചറിയാത്ത വിധമുള്ള ക്രൂരകൃത്യമാണ് വെഞ്ഞാറമൂട് കൂട്ടക്കൊല.വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവും വികസിച്ച ആധുനികതയിലും ധാർമികതയുടെ അഭാവം സൃഷ്ടിക്കുന്ന ദുരിതമാണ് തുടരേ ആവർത്തിക്കുന്ന ഇത്തരം ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ. രക്തബന്ധങ്ങൾ പോലും വിലകൽപിക്കാത്ത മനുഷ്യത്വം മരവിച്ച സ്വാർത്ഥതയിലേക്കും പ്രതികാരങ്ങളിലേക്കും പുതിയ തലമുറയെ നയിക്കുന്നതിന് പിന്നിൽ മദ്യം, മയക്കുമരുന്ന്, സിനിമ, ഗയിം അഡിക്ഷൻ, സോഷ്യൽ മീഡിയ മാനിയ തുടങ്ങിയവ കാരണമാണ്. പരിഷ്കൃത സമൂഹത്തിൻ്റെ ഭാഗധേയം നിർണയിക്കുന്നവർ എന്ന ദുരഭിമാനത്തിൻ്റെ പിന്നിൽ ലിബറലിസത്തിൻ്റെ ഒളിയജണ്ടകളാണ് നടക്കുന്നത്. ന്യൂജൻ ചിന്തകളെ കാർന്നുതിന്നുന്ന ഇത്തരം ദുരന്തങ്ങൾക്കെതിരെ സമൂഹം ഉണർന്നു പ്രവർത്തിക്കണം. ലഹരി വിപത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ അതിന് വലവിരിച്ചു നൽകുന്ന നിലപാട് സർക്കാർ തലത്തിൽ ഉണ്ടായിക്കൂടാ. ലഹരി നിർമാർജ്ജനത്തിന് വേണ്ട നിലപാട് സ്വീകരിക്കുകയും,ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും വേണം. ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണത്തിന് എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും കൗൺസിൽ തീരുമാനിച്ചു.എടപ്പാൾ തലമുണ്ട ഖദീജ കാസ്റ്റിൽ നടന്ന ആന്വൽ കാബിനറ്റ് സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി ഇസ്മാഈൽ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.സത്താർ പന്തല്ലൂർ, അയ്യൂബ് മാസ്റ്റർ മുട്ടിൽ, ബശീർ അസ്അദി നമ്പ്രം, അൻവർ മുഹ്‌യിദ്ദീൻ ഹൃദ ഹുദവി ആലുവ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. സയ്യിദ് അബ്ദുറശീദലി ശിഹാബ്തങ്ങൾ, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ . ഇബ്രാഹിം ബാഖവി എടപ്പാൾ ആഷിക് കുഴിപ്പുറം ശമീർ ഫൈസി ഓടമല, ഡോ.അബ്ദുൽഖയ്യൂം, മൊയ്തീൻ കുട്ടി യമാനി . ശാഫി മാസ്റ്റർ ആട്ടീരി, അബ്ദുല്ല മുജ്‌തബ ഫൈസി ആനക്കര, ഫാറൂഖ് ഫൈസി മണിമൂളി പ്രസംഗിച്ചു.
സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ,
ജലീൽ മാസ്റ്റർ പട്ടർകുളം, അനീസ് ഫൈസി മാവണ്ടിയൂർ, അഡ്വ. ശറഫുദ്ദീൻ, ഖാസിം ഫൈസി ലക്ഷദ്വീപ്,സുധീർ മുസ്‌ലിയാർ ആലപ്പുഴ, മുഹമ്മദലി മുസ്‌ലിയാർ കൊല്ലം,സത്താർ ദാരിമി തിരുവത്ര, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, അലി അക്ബർ മുക്കം, സുറൂർ പാപ്പിനിശേരി , നസീർ മൂരിയാട്, ഇസ്മാഈൽ യമാനി മംഗലാപുരം, ഫാറൂഖ് ദാരിമി കൊല്ലംപാടി, അബ്ദു റഊഫ് ഫൈസി ലക്ഷദ്വീപ് എന്നിവർ സംബന്ധിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അശ്റഫ് കുറ്റികടവ് സ്വാഗതവും അസ്കറലി മാസ്റ്റർ കരിമ്പ നന്ദിയും പറഞ്ഞു.

Related Posts

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി
UPDATES

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി

August 6, 2026
320
ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.
UPDATES

ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.

August 6, 2026
79
ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു
UPDATES

ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു

August 6, 2026
56
ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു
UPDATES

ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു

August 6, 2026
17
പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളില്‍ വേൾഡ് സ്കാർഫ് ഡേ ആചരിച്ചു.
UPDATES

പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളില്‍ വേൾഡ് സ്കാർഫ് ഡേ ആചരിച്ചു.

August 6, 2026
35
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തു
UPDATES

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തു

August 6, 2026
13
Next Post
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം ഭക്തിസാന്ദ്രമായി നടന്നു

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം ഭക്തിസാന്ദ്രമായി നടന്നു

Recent News

പത്താം ക്ലാസ്സുകാരി ലൈംഗിക ചൂഷണത്തിനിരയായി, അച്ഛനടക്കം ഏഴ് പേർ പ്രതികൾ

പത്താം ക്ലാസ്സുകാരി ലൈംഗിക ചൂഷണത്തിനിരയായി, അച്ഛനടക്കം ഏഴ് പേർ പ്രതികൾ

August 6, 2026
67
പനി ബാധിച്ച 21കാരി കുഴഞ്ഞുവീണ് മരിച്ചു

പനി ബാധിച്ച 21കാരി കുഴഞ്ഞുവീണ് മരിച്ചു

August 6, 2026
63
ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

August 6, 2026
49
ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക

ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക

August 6, 2026
307
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025