ചങ്ങരംകുളം:സംഗീത പ്രതിഭകളായ പി.ജയചന്ദ്രൻ,ഉസ്താദ് സക്കീർ ഹുസൈൻ എന്നിവരെ കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.കെ.പുരം സദാനന്ദൻ,സുന്ദർ പുന്നയൂർക്കുളം എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.ജബ്ബാർ ആലങ്കോട് അദ്ധ്യക്ഷത വഹിച്ചു.പി.എം.സുരേഷ് കുമാർ സ്വാഗതവും കെ.പി.തുളസി നന്ദിയും പറഞ്ഞു.ശങ്കരനാരായണൻ പന്താവൂർ,വി.മോഹനകൃഷ്ണന്എന്നിവർ സംസാരിച്ചു.എൻ.സതീശന്റെ നെതൃത്വത്തിൽ ജയചന്ദ്രന്റെ ഗാനങ്ങൾ ഉൾപ്പെടുത്തി അവതരിപ്പിച്ച ഗാനാഞ്ജലിയിൽ ടി.രാമദാസ്,ചിത്രാനന്ദൻ, മണികണ്ഠദാസ് വളയംകുളം,ഓംപ്രകാശ്, രവി കല്ലൂർമ്മ, നവ്യ എൻ.സതീഷ്_ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.