.
ചാലിശ്ശേരി സെൻ്റ് പിറ്റേഴ്‌സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ ചാത്തുരുത്തിൽ ഗീവർഗ്ഗീസ് മോർ ഗ്രീഗ്രോറിയോസ് പരുമല കൊച്ചു തീരുമേനിയുടെ 122 മത് ഓർമ്മപെരുന്നാളിന് കൊടിയേറി.ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാദർ
ബിജുമുങ്ങാംകുന്നേൽ ഓർമ്മപെരുന്നാളിന് കൊടിയേറ്റം നടത്തി.നവംബർ 2 ,3 ശനി ഞായർ ദിവസങ്ങളിലാണ് ഓർമ്മ പെരുന്നാൾ ആഘോഷം.ശനിയാഴ്ച വൈകീട്ട് 6.3o ന് സന്ധ്യാനമസ്ക്കാരം , വചന സന്ദേശം എന്നിവ ഉണ്ടാകും.ഞായറാഴ്ച രാവിലെ പ്രഭാത പ്രാർത്ഥന ,വിശുദ്ധ കുർബാന ,പെരുന്നാൾ പ്രദക്ഷിണം ,ആശിർവാദം ,നേർച്ചസദ്യ എന്നിവ നടക്കും.പെരുന്നാൾ കൊടിയേറ്റത്തിന് വികാരി ഫാദർ ബിജു മുങ്ങാംകുന്നേൽ ,ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി.