ചങ്ങരംകുളം:അസ്സബാഹ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ എൽഇഡി ബൾബ് നിർമ്മാണത്തെയും അസംബ്ലിങ്ങിനെയും കുറിച്ചുള്ള ഒരു ശിൽപശാലനടന്നു.രാവിലെ 10:30 മുതൽ 12:30 വരെ ഫിസിക്‌സ് ലാബിൽ പിജി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫിസിക്‌സ് ഇഡി ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ഐഐസി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ഡിപ്പാർട്ട്‌മെൻ്റുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.ഇഡി ക്ലബ്ബ് കോഓർഡിനേറ്റർ കിരൺ സ്വാഗതം പറഞ്ഞ പരിപാടി കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കോയ എം എൻ ഉദ്ഘാടനം ചെയ്തു. അസ്സബാഹ് കോളേജ് പ്രസിഡണ്ട് പി പി എം അഷ്‌റഫ് ,അസ്സബാഹ് ട്രസ്റ്റ് സെക്രട്ടറി സലാം മാസ്റ്റർ , യൂണിയൻ ചെയർമാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
കെഎസ്ഇബി സബ്‌സ്റ്റേഷൻ ഓപ്പറേറ്ററായ സാബിർ പി നേതൃത്വം നൽകിയ ശിൽപശാലയിൽ എൽഇഡി ബൾബ് അസംബ്ലിയും അറ്റകുറ്റപ്പണിയും പരിശീലിച്ചു. ഈ ഹാൻഡ്-ഓൺ അനുഭവം വിദ്യാർത്ഥികൾക്ക് എല്‍ ഇ ഡി സാങ്കേതികവിദ്യയെക്കുറിച്ചും സുസ്ഥിരമായ രീതികളെക്കുറിച്ചും വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകി.പിജി ഫിസിക്‌സ് വിഭാഗം മേധാവി രഞ്ജുരാജ് കെ.യുടെ നന്ദി പ്രകാശനത്തോടെ ശിൽപശാല സമാപിച്ചു.