എടപ്പാള്‍:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ സർപ്പപൂജയും,പായസഹോമം വഴിപാടും വൈകുന്നേരം സർപ്പബലിയും ഉണ്ടായി. കൊളപ്രം പാതിരക്കുന്നത് മന ശങ്കരൻ നമ്പൂതിരിയുടെയും മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി ,പി.എം.ശ്രീരാജ് എമ്പ്രാന്തിരി എന്നിവരുടെ കാർമ്മികത്വത്തിൽ സർപ്പബലി നടന്നു.