പൊന്നാനിയിലെ തകർന്ന റോഡുകൾ അടിയന്തരമായി ശരിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊന്നാനി ചേംബർ ഓഫ് കോമേഴ്സിനെ നേതൃത്വത്തിൽ ബഹുജന മാർച്ചും റോഡ് ഉപരോധവും നടത്തി.പൊന്നാനി ചേംബർ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് കച്ചവടക്കാരും ഓട്ടോ തൊഴിലാളികളും പങ്കെടുത്തു.പൊന്നാനി വണ്ടിപ്പെട്ടയിൽ നിന്ന് ആരംഭിച്ച റാലി ചന്തപ്പടിയിൽ വെച്ച് റോഡ് ഉപരോധിച്ചു.നൂറ് കണക്കിനാളുകളെ സംഘടിച്ചാണ് പരിപാടി നടന്നത്.ചേമ്പർ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് അധ്യക്ഷ വഹിച്ചു.കെവിവിഎസ് യൂത്ത് വിംങ്ങ് സംസ്ഥാന സെക്രട്ടറി അക്രം ചുണ്ടയിൽ ഉൽഘാടനം നിർവ്വഹിച്ചു.കെവിവിഎസ് ഈ ഴുവത്തിരുത്തി യൂണിറ്റ് പ്രസിഡണ്ട് അഡ്വക്കേറ്റ് അബ്ദുൽ ജബ്ബാർ ,സോമസുന്ദരൻ, വനിതാ വിങ്ങ് പ്രസിഡൻ്റ് അസ്മ റഷീദ് യൂത്ത് വിംഗ്പ്രസിഡൻറ് ,വിശാൽ ,യൂത്ത് വിംഗ് സെക്രട്ടറി മുർഷിദ് അലി ടി പി ഒ ,തുടങ്ങിയവർ സംസാരിച്ചു.സുബൈർ ടിവി സ്വാഗതവും മുജീബ് ടി പി ഓ ,നന്ദിയും പറഞ്ഞു