ചങ്ങരംകുളത്തെ അറഫ ഹോസ്പിറ്റലിൽ തുടക്കം മുതൽ 2002 വരെ ജോലി ചെയ്തിരുന്ന ,സംസ്ഥാനത്തെ പല ജില്ലകളിൽ ഇപ്പൊൾ താമസിക്കുന്നവരുമായ ജീവനക്കാർ
നീണ്ട 25 വർഷങ്ങൾക്ക് ശേഷം വളയംകുളം റൈസ് ആൻഡ് ഫിഷ് റസ്റ്റോറൻ്റിലെ പാർട്ടി ഹാളിൽ ഒത്തുചേർന്നു.
വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടിയ സന്തോഷം,പഴയ ഓർമ്മകൾ പങ്കുവെച്ച നിമിഷങ്ങൾ.സ്നേഹവും സൗഹൃദവും ചിരിയും പങ്കുവെച്ച
മറക്കാനാവാത്ത അനുഭവം,വിലമതിക്കാനാവാത്ത സ്നേഹ സംഗമമായി മാറി










