എരമംഗലം:അയിരൂരിലെ പൊതു കൂട്ടായ്മയായ പ്രത്യാശ അയിരൂരിന്റെ ആഭിമുഖ്യത്തിൽ ഹയർ എഡ്യൂക്കേഷൻ മീറ്റ് സംഘടിപ്പിച്ചു.ദേശീയ തലത്തിലെ ഉന്നത പഠന കേന്ദ്രങ്ങളായ സെൻട്രൽ യൂണിവേഴ്സിറ്റികളെയും ദേശീയ ഇൻസ്റ്റിറ്റ്യൂട്ട്കളെയും പരിചയപ്പെടുത്തിക്കൊണ്ട് ജാബിർ വി എം (IGNTU മധ്യപ്രദേശ്), ഫാത്തിമ ലിയാന (SPA വിജയവാഡ), നിഹ് ല നസീം (RIE മൈസൂർ) എന്നിവർ സംസാരിച്ചു.സഫീർ ഇബ്രാഹിം (ഐ ഐ ടി ഗോരഖ്പൂർ) ഉദ്ഘാടനം ചെയ്തു.പ്രൊഫ. കെ മുഹമ്മദിന്റെ അധ്യക്ഷതയിൽ ഡോ.ഹിലാൽ അയിരൂർ ആമുഖ ഭാഷണം നടത്തി. പ്രത്യാശ ഭാരവാഹികളായ ഷുക്കൂർ, കുഞ്ഞു മുഹമ്മദ്, മുജീബ് എന്നിവർ നേതൃത്വം നൽകി.










