• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

യൂ പ്രതിഭ MLAയുടെ മകനെതിരായ കഞ്ചാവ് കേസ്; പരാതിയിൽ അന്വേഷണം ആരംഭിച്ച് എക്സൈസ് വകുപ്പ്

cntv team by cntv team
February 24, 2025
in Kerala
A A
യൂ പ്രതിഭ MLAയുടെ മകനെതിരായ കഞ്ചാവ് കേസ്; പരാതിയിൽ അന്വേഷണം ആരംഭിച്ച് എക്സൈസ് വകുപ്പ്
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മകനെതിരായ കഞ്ചാവ് കേസിൽ യൂ പ്രതിഭ MLA യുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് എക്സൈസ് വകുപ്പ്. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അശോക് കുമാറിനാണ് അന്വേഷണ ചുമതല.കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും യൂ പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേർക്കെതിരെ എക്സൈസ് കേസെടുത്തത് കഴിഞ്ഞ നവംബറിലാണ്. എന്നാൽ മകനെതിരെ ചുമത്തിയത് കള്ളക്കേസ് ആണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് എംഎൽഎ. ഇത്‌ സംബന്ധിച്ച് സിപിഐഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എക്സൈസ് വകുപ്പ് മന്ത്രിക്കും യു പ്രതിഭ പരാതി നൽകിയിരുന്നു. പ്രതിഭയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ കേസിന്റെ ഭാഗമായ മുഴുവൻ ഉദ്യോഗസ്ഥരുടെയും 9 പ്രതികളുടെയും യു പ്രതിഭ എംഎൽഎയുടെയും മൊഴി രേഖപ്പെടുത്തും.എഫ്ഐആർ ഇട്ട കുട്ടനാട് എക്സൈസ് സി ഐ ജയരാജ്‌, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരോട് തിരുവനന്തപുരത്തെ എക്സൈസ് ആസ്ഥാനത്ത് ഈ മാസം അവസാനം ഹാജരാകണമെന്നാണ് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശം. നേരത്തെ പ്രതിഭയുടെ മകനെതിരെ എക്സൈസ് കേസ് എടുത്തതിന് പിന്നാലെ വിരമിക്കാൻ അഞ്ചു മാസം മാത്രം ശേഷിക്കെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ആലപ്പുഴയിൽ ചുമതലയേറ്റ് മൂന്നാം മാസമാണ് കൊല്ലം ജില്ലക്കാരനായ കമ്മീഷണറെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. കൂടുതൽ ഉദ്യോഗസ്ഥർക്കും നടപടി ഉണ്ടാകും എന്നാണ് സൂചന. അതേസമയം, പ്രതിഭയുടെ മകന്റെ പക്കൽ നിന്നും കൂടുതൽ അളവിൽ കഞ്ചാവ് പിടികൂടിയെന്നും എഫ്ഐആറിൽ അത് കുറച്ചു മാത്രമാണ് രേഖപ്പെടുത്തിയതെന്നുമാണ് യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ ആരോപിക്കുന്നത്.

Related Posts

ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസത്തിനായി സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്
Kerala

ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസത്തിനായി സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

April 17, 2026
287
‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ
Kerala

‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ

April 17, 2026
60
ചുട്ടുപൊള്ളി കേരളം, പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി
Kerala

ചുട്ടുപൊള്ളി കേരളം, പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

April 17, 2026
104
ചങ്ങരംകുളം ചിയ്യാനൂരില്‍ ജനവാസ മേഖലയില്‍ ഭീതി വിതച്ച് മലമ്പാമ്പ്
Kerala

ചങ്ങരംകുളം ചിയ്യാനൂരില്‍ ജനവാസ മേഖലയില്‍ ഭീതി വിതച്ച് മലമ്പാമ്പ്

April 17, 2026
733
ക്വട്ടേഷൻ നൽകി ഭാര്യയെ കൊലപ്പെടുത്തി; 2-ാംപ്രതിക്ക് ജീവപര്യന്തവും പിഴയും, ഭർത്താവിനെ വെറുതെവിട്ടു
Kerala

ക്വട്ടേഷൻ നൽകി ഭാര്യയെ കൊലപ്പെടുത്തി; 2-ാംപ്രതിക്ക് ജീവപര്യന്തവും പിഴയും, ഭർത്താവിനെ വെറുതെവിട്ടു

April 17, 2026
347
നിരവധി പരിശോധനകൾക്ക് ശേഷമാണ് വീട് വാസയോഗ്യമാക്കുന്നത്; ചൂരൽമല സർക്കാർ ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ വീണതിൽ ആശങ്ക വേണ്ട, ഊരാളുങ്കൽ ലേബർ സൊസൈറ്റി
Kerala

നിരവധി പരിശോധനകൾക്ക് ശേഷമാണ് വീട് വാസയോഗ്യമാക്കുന്നത്; ചൂരൽമല സർക്കാർ ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ വീണതിൽ ആശങ്ക വേണ്ട, ഊരാളുങ്കൽ ലേബർ സൊസൈറ്റി

April 17, 2026
124
Next Post
പി.സി ജോർജിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചന, സർക്കാർ വേട്ടയാടുന്നു: കെ.സുരേന്ദ്രൻ

പി.സി ജോർജിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചന, സർക്കാർ വേട്ടയാടുന്നു: കെ.സുരേന്ദ്രൻ

Recent News

ഈഴുവത്തിരുത്തി കിംഗ്സ് ക്ലബ്ബ് വിഷുദിനാഘോഷം സംഘടിപ്പിച്ചു

ഈഴുവത്തിരുത്തി കിംഗ്സ് ക്ലബ്ബ് വിഷുദിനാഘോഷം സംഘടിപ്പിച്ചു

April 17, 2026
22
വാല്‍പ്പാറ വാഹനാപകടം; ‘മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’പ്രധാനമന്ത്രിയുടെ ഓഫീസ്

വാല്‍പ്പാറ വാഹനാപകടം; ‘മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’പ്രധാനമന്ത്രിയുടെ ഓഫീസ്

April 17, 2026
164
വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി

വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി

April 17, 2026
33
വാല്‍പാറയിലെ അപകടം മരിച്ചവരുടെ എണ്ണം 9 ആയി ‘ നൊമ്പരമായി ചിത്രങ്ങള്‍’അപകടം 13-ാം ഹെയര്‍പിന്നില്‍ വളവില്‍ നിന്ന് മറിഞ്ഞ് തെന്നിമാറി 9-ാം വളവിലേക്ക് വീണ്

വാല്‍പാറയിലെ അപകടം മരിച്ചവരുടെ എണ്ണം 9 ആയി ‘ നൊമ്പരമായി ചിത്രങ്ങള്‍’അപകടം 13-ാം ഹെയര്‍പിന്നില്‍ വളവില്‍ നിന്ന് മറിഞ്ഞ് തെന്നിമാറി 9-ാം വളവിലേക്ക് വീണ്

April 17, 2026
364
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025