എടപ്പാൾ :പി.എസ്.സി പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി തിരുവനന്തപുരം ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റിൽ എൽ.ഡി ക്ലർക്കായി നിയമനം ലഭിച്ച ജായിസ കല്ലിങ്ങലിനെ തലമുണ്ട വാർഡ് മുസ്ലിം ലീഗ് കമ്മറ്റി അനുമോദിച്ചു.മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം മുതൂർ ഉപഹാരം നൽകി.വി.കെ.എ മജീദ് അദ്ധ്യക്ഷനായി.മലപ്പുറം ജില്ലാ പഞ്ചായത്തംഗം വി.കെ.എം ഷാഫി,കെ.വി ബാവ ,തസ്തക്കീർ പി.വി ,അഷറഫ് .ടി ,അബ്ദുട്ടി ടി.വി, മുഹമ്മദ് ചെമ്പയിൽ എന്നിവർ സംസാരിച്ചു.