• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഇന്നത്തെ നിരക്ക് അറിയാം

cntv team by cntv team
February 24, 2025
in Business
A A
കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഇന്നത്തെ നിരക്ക് അറിയാം
0
SHARES
317
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,440 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് ഉയര്‍ന്നത്. 8055 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വ്യാഴാഴ്ചയാണ് സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. പിന്നീട് ഇടിഞ്ഞ സ്വര്‍ണവിലയാണ് വീണ്ടും തിരിച്ചുകയറുന്നത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചന നല്‍കിയാണ് ഈ മാറ്റം. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Related Posts

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്

July 15, 2026
171
കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ
Business

കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ

July 15, 2026
380
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്

July 10, 2026
215
ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില
Business

ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില

July 9, 2026
206
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു
Business

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

July 8, 2026
310
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

July 7, 2026
282
Next Post
നമ്മുടെ ലൊക്കേഷൻ അറിയാനുള്ള അനുമതി ഏതൊക്കെ തരം ആപ്പുകൾക്ക് നൽകണം ..വ്യക്തത വരുത്തി കേരള പൊലീസ്

നമ്മുടെ ലൊക്കേഷൻ അറിയാനുള്ള അനുമതി ഏതൊക്കെ തരം ആപ്പുകൾക്ക് നൽകണം ..വ്യക്തത വരുത്തി കേരള പൊലീസ്

Recent News

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
61
ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

August 25, 2026
61
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
95
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025