ചങ്ങരംകുളം:ഏപ്രിൽ 30 ന് പ്രതിഷ്ഠ നടക്കാൻ പോകുന്ന ചിയ്യാനൂർ ശ്രീ അഴീക്കുന്ന് മഹാവിഷ്ണു ക്ഷേത്രത്തിന്റെ പുസ്തക പ്രകാശനം നടന്നു.ഞായറാഴ്ച കാലത്ത് 10 മണിയോടു കൂടി ക്ഷേത്ര ഭൂമിയിൽ വച്ച് മേൽശാന്തി മൂത്തേടത്തു മന ജയശങ്കർ തിരുമേനി ഡോക്ടർ കെ വി കൃഷ്ണൻ അവർകൾക്ക് നൽകികൊണ്ട് പ്രകാശനം നിർവ്വഹിച്ചു.ചടങ്ങിൽ രാമാനുണ്ണി ദാസ് ടെക്സ്റ്റയിൽസ്,രവീന്ദ്രൻ റീഗൽ,ഗുരുസ്വാമി നാരായണൻകുട്ടി മേനോൻ, ഗുരുസ്വാമി കൃഷ്ണൻ നായർ,മറ്റു വിശിഷ്ട്ട വ്യക്തിത്വങ്ങളും,കമ്മിറ്റി ഭാരവാഹികളും, ഭക്തജനങ്ങളും പങ്കെടുത്തു