• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ പേരിൽ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; പരാതി നൽകി കെ.എഫ്.സി

cntv team by cntv team
February 22, 2025
in Kerala
A A
കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ പേരിൽ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; പരാതി നൽകി കെ.എഫ്.സി
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ പേരിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് വ്യാജ ഫെയ്സ്ബുക്ക് പേജ് വഴി തട്ടിപ്പ്. ഓൺലൈൻ തട്ടിപ്പ് നടത്തിയവർക്കെതിരെ പൊലീസിൽ പരാതി നൽകിയെന്ന് കേരള ഫിനാൻഷ്യൽ കോർപറേഷൻ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.കേരള സർക്കാരിൻ്റെ ലോഗോ പ്രൊഫൈൽ പിക്ചർ ആയി ഉപയോഗിച്ചുകൊണ്ട് അപ്ലൈ ടുഡേ ഓൺലൈൻ സർവ്വീസ് എന്ന വ്യാജ ഫെയ്സ്ബുക്ക് പേജ് വഴിയാണ് വായ്പ വാഗ്ദാനം ചെയ്തുകൊണ്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോയിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ ലോഗോയും ഉപയോഗിച്ചിരുന്നു. ഒരുലക്ഷം രൂപ മുതൽ അൻപത് ലക്ഷം രൂപ വരെയുള്ള വായ്പകൾ പൂജ്യം ശതമാനം പലിശയ്ക്ക് 30 മിനിട്ടിനുള്ളിൽ അനുവദിക്കും എന്നായിരുന്നു വാഗ്ദാനം. ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പമുള്ള നമ്പറിൽ വിളിക്കുകയോ വാട്സാപ്പിൽ മെസേജ് അയയ്ക്കുകയോ ചെയ്യുന്നവരോട് പ്രോസസിങ്ങ് ഫീസ് ആയി പണം ആവശ്യപ്പെടുകയും ചെയ്തതായാണ് ലഭിച്ച വിവരം.ഇത്തരം പോസ്റ്റ് പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നുവെന്ന് കോർപറേഷൻ അറിയിച്ചു.വ്യവസായങ്ങൾ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനും വായ്പകൾ അനുവദിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനമാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ. കെ എഫ് സി വഴി വ്യക്തിഗത വായ്പകൾ ലഭ്യമാകില്ല. മാത്രമല്ല, കെ എഫ് സിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വായ്പകളുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താറുണ്ട്. എന്നാൽ ഔദ്യോഗിക വെബ്സൈറ്റായ www.kfc.org വഴിയും കെ എഫ് സിയുടെ ബ്രാഞ്ചുകൾ വഴിയും മാത്രമേ വായ്പകൾക്ക് അപ്ലൈ ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും ഇതിനായി ഓൺലൈനിലൂടെ മുൻകൂർ ആയി ഒരുതരത്തിലുള്ള ഫീസുകളും ആവശ്യപ്പെടാറില്ലെന്നും കേരള ഫിനാൻഷ്യൽ കോർപറേഷൻ അറിയിച്ചു.ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നും അനധികൃത ഫെയ്സ്ബുക്ക് പേജുകളിലൂടെ വരുന്ന പോസ്റ്റുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും കെ എഫ് സി അഭ്യർത്ഥിക്കുന്നു.കെ എഫ് സി അധികൃതർ നൽകിയ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ഐ ടി ആക്ട് 66 സി പ്രകാരം കേസെടുത്തിട്ടുണ്ട്. വ്യാജ പോസ്റ്റിലുണ്ടായിരുന്ന ഫോൺ നമ്പറിൻ്റെ ലൊക്കേഷൻ പഞ്ചാബിലെ ലുധിയാന ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത പോസ്റ്റിൻ്റെയും പേജിൻ്റെയും വിവരങ്ങൾ കൈമാറുന്നതിനായി പൊലീസ് മെറ്റാ അധികൃതർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

Related Posts

പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.
Kerala

പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.

October 24, 2026
64
കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!
Entertainment

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!

October 24, 2026
326
പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ
Kerala

പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ

October 24, 2026
148
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം
Crime

മീനങ്ങാടി ഹൈവേ കവര്‍ച്ച; കാര്‍ തടഞ്ഞുനിര്‍ത്തി കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

October 24, 2026
98
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം
Jobs

ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം

October 24, 2026
1
വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പില്‍ മാറ്റം
Kerala

വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പില്‍ മാറ്റം

October 24, 2026
108
Next Post
തുണിക്കടയുടെ മറവിൽ 75 ലക്ഷം രൂപ വെട്ടിപ്പ്; കൈക്കൂലിക്കേസിൽ അറസ്റ്റിലായ ആർടിഒയ്ക്കെതിരെ ബിസിനസ് പങ്കാളിയുടെ പരാതി

തുണിക്കടയുടെ മറവിൽ 75 ലക്ഷം രൂപ വെട്ടിപ്പ്; കൈക്കൂലിക്കേസിൽ അറസ്റ്റിലായ ആർടിഒയ്ക്കെതിരെ ബിസിനസ് പങ്കാളിയുടെ പരാതി

Recent News

ചങ്ങരംകുളം ചെറവല്ലൂർ സ്വദേശി തണ്ടവളപ്പിൽ രവീന്ദ്രൻ നിര്യാതനായി

ചങ്ങരംകുളം ചെറവല്ലൂർ സ്വദേശി തണ്ടവളപ്പിൽ രവീന്ദ്രൻ നിര്യാതനായി

October 26, 2026
128
കക്കാടംപൊയിലിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു;കോഴിക്കോട് മാറാട് സ്വദേശി മരിച്ചു; 7 പേർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

കക്കാടംപൊയിലിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു;കോഴിക്കോട് മാറാട് സ്വദേശി മരിച്ചു; 7 പേർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

October 26, 2026
348
ഇടുക്കിയിൽ മരം കടപുഴകി വീണ് രണ്ട് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ മരം കടപുഴകി വീണ് രണ്ട് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം

October 26, 2026
30
യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കൺവെൻഷനും സജ്‌ന ഫിറോസിന് സ്വീകരണവും നടന്നു

യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കൺവെൻഷനും സജ്‌ന ഫിറോസിന് സ്വീകരണവും നടന്നു

October 25, 2026
199
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025