• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വയനാട്ടിൽ 16 സ്ഥാനാർഥികൾ, പാലക്കാട്ട് രാഹുലിന് 2 അപരന്മാർ: സൂക്ഷ്മ പരിശോധന പൂർത്തിയായി

ckmnews by ckmnews
October 28, 2024
in UPDATES
A A
വയനാട്ടിൽ 16 സ്ഥാനാർഥികൾ, പാലക്കാട്ട് രാഹുലിന് 2 അപരന്മാർ: സൂക്ഷ്മ പരിശോധന പൂർത്തിയായി
0
SHARES
145
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വയനാട് ലോക്സഭാ മണ്ഡലത്തിൽ 16 സ്ഥാനാർഥികളും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ 12 സ്ഥാനാർഥികളും ചേലക്കരയിൽ 7 സ്ഥാനാർഥികളുമാണ് മത്സര രംഗത്തുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്.

വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി വാധ‌്‌ര (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (സിപിഐ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ് (റൈറ്റ് ടു റീകോള്‍ പാര്‍ട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി), ദുഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി), എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാർഥികളായ അജിത്ത് കുമാര്‍. സി, ഇസ്മയില്‍ സബിഉള്ള, എ. നൂര്‍മുഹമ്മദ്, ഡോ. കെ. പത്മരാജന്‍, ആര്‍. രാജന്‍, രുഗ്മിണി, സന്തോഷ് ജോസഫ്, സോനുസിങ് യാദവ് എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.

പാലക്കാട് മണ്ഡലത്തിൽ സൂക്ഷ്മ പരിശോധനയില്‍ 4 പേരുടെ പത്രിക തള്ളി. 12 സ്ഥാനാർഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരൻമാരുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐഎന്‍സി), സരിന്‍.പി (എല്‍ഡിഎഫ് സ്വതന്ത്രന്‍), സി. കൃഷ്ണകുമാര്‍ (ബിജെപി), രാഹുല്‍.ആര്‍ മണലാഴി വീട് (സ്വതന്ത്രന്‍), ഷമീര്‍.ബി (സ്വതന്ത്രന്‍), രമേഷ് കുമാര്‍ (സ്വതന്ത്രന്‍), സിദ്ധീഖ്. വി (സ്വതന്ത്രന്‍), രാഹുല്‍ ആര്‍.വടക്കാന്തറ (സ്വതന്ത്രന്‍), സെല്‍വന്‍. എസ് (സ്വതന്ത്രന്‍), കെ. ബിനുമോള്‍ (സിപിഎം- ഡെമ്മി), രാജേഷ്.എം (സ്വതന്ത്രന്‍), എന്‍.ശശികുമാര്‍ (സ്വതന്ത്രന്‍) എന്നിവരാണ് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥികൾ.

യു.ആര്‍. പ്രദീപ് (സിപിഎം), കെ.ബാലകൃഷ്ണൻ (ഭാരതീയ ജനതാ പാര്‍ട്ടി), രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) എന്നിവരാണ് ചേലക്കരയിലെ പ്രധാന സ്ഥാനാർഥികൾ

Related Posts

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
UPDATES

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

July 27, 2026
35
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു
UPDATES

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

July 27, 2026
44
വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി
UPDATES

വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി

July 27, 2026
104
മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്
UPDATES

മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

July 27, 2026
100
എംപി. കുട്ടൻ നായർ,എപി.പുരുഷോത്തമൻ അനുസ്മരണം നടത്തി
UPDATES

എംപി. കുട്ടൻ നായർ,എപി.പുരുഷോത്തമൻ അനുസ്മരണം നടത്തി

July 27, 2026
64
ഫാർമസി കമ്മീഷൻ ബിൽ: വിദഗ്ധ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ:കെ.പി.പി.എ മലപ്പുറം ജില്ലാ കമ്മിറ്റി
UPDATES

ഫാർമസി കമ്മീഷൻ ബിൽ: വിദഗ്ധ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ:കെ.പി.പി.എ മലപ്പുറം ജില്ലാ കമ്മിറ്റി

July 27, 2026
30
Next Post
ക്ലാസിൽ വന്നിട്ടില്ലെന്ന് മഹാരാജാസ് കോളജിന്റെ നോട്ടിസ്; പഠനം അവസാനിപ്പിക്കുന്നതായി ആർഷോ

ക്ലാസിൽ വന്നിട്ടില്ലെന്ന് മഹാരാജാസ് കോളജിന്റെ നോട്ടിസ്; പഠനം അവസാനിപ്പിക്കുന്നതായി ആർഷോ

Recent News

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

July 27, 2026
73
ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

July 27, 2026
29
ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

July 27, 2026
265
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

July 27, 2026
77
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025