ചങ്ങരംകുളം മാന്തടത്ത് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ 2 പേര്‍ക്ക് പരിക്കേറ്റു.മാന്തടം സ്വദേശികളായ ചേലാക്കല്‍ വിജയന്(50)കള്ളിയത്ത് സതീഷ്(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച രാത്രി ഏഴരയോടെ മേലെ മാന്തടത്താണ് അപകടം.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.