• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

IBM എഡ്യൂ ഫൗണ്ടേഷൻ ക്രിയേറ്റീവ് ലീഡർ പുരസ്കാരം അബ്ദുൾ ലത്തീഫ് മാറഞ്ചേരിക്ക്

cntv team by cntv team
February 21, 2025
in UPDATES
A A
IBM എഡ്യൂ ഫൗണ്ടേഷൻ ക്രിയേറ്റീവ് ലീഡർ പുരസ്കാരം അബ്ദുൾ ലത്തീഫ് മാറഞ്ചേരിക്ക്
0
SHARES
121
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ഐ.ബി.എം. എജു ഫൗണ്ടേഷൻ നൽകുന്ന ക്രിയേറ്റീവ് മൈനോറിറ്റി ലീഡർ പുരസ്കാരം റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരി അർഹനായി.ഫെബ്രുവരി 25 ന് ചൊവ്വാഴ്ച അബ്ദുൾ ലത്തീഫ് പഠിച്ച ആദ്യ വിദ്യാലയമായ പരിച്ചകം എ.എം.എൽ.പി. സ്കൂളിൻ്റെ 100-ാം വാർഷികാഘോഷ ചടങ്ങിൽ രാജ്യസഭാ എം.പി. പി.പി. സുനീർ പുരസ്കാരം സമ്മാനിക്കും.പൊന്നാനി ഐ. ബി. എം.ഐസോൾ ക്രിയേറ്റീവ് മൈനോറിറ്റി പഠന കേന്ദ്രം വിവിധ മേഖലകളിലുള്ള വ്യത്യസ്ഥ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ക്രിയേറ്റീവ് ലീഡർ പുരസ്കാരം നൽകുന്നത്.തിരുവനന്തപുരം സെക്രട്ടേറിയേറ്റിൽ നിന്നും ഗവ.അഡീഷണൽ സെക്രട്ടറിയായി വിരമിച്ച അബ്ദുൾ ലത്തീഫ് മാറഞ്ചേരി,സർക്കാറിൻ്റെ വ്യത്യസ്ഥമായ ഇരുപതോളം വകുപ്പുകളിൽ 30 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ഉദ്യോഗസ്ഥനാണ്.അഴിമതിക്കും കെടുകാര്യസ്ഥതക്കും പേരുകേട്ട വകുപ്പുകളിലും സേവനത്തിൻ്റെയും ജനക്ഷേമ പ്രവർത്തനങ്ങളും കാഴ്ചവെച്ച ഫിഷറീസ് ഓഫീസർ, നിർമ്മാണ ക്ഷേമനിധി ജില്ലാ ഓഫീസർ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ അഡ്.ഓഫീസർ തുടങ്ങി നിരവധി വകുപ്പുകളിലും അദ്ദേഹം നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ മൂന്ന് വർഷം തുടർച്ചയായി മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി തെരഞ്ഞെടുത്തു.സൗദിയിൽ ഹജ്മിഷ്യൻ്റെ ഉദ്യോഗസ്ഥനായും സംസ്ഥാനത്തെ ഹജ് സെൽ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.തൻ്റെ വ്യത്യസ്ഥ വകുപ്പുകളിലെ അനുഭവങ്ങൾ ധീരമായി തുറന്നെഴുതിയ അദ്ദേഹത്തിൻ്റെ സർവ്വീസ് സ്റ്റോറി “നീളെ തുഴഞ്ഞ ദൂരങ്ങൾ” ഇതിനകം ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ്. ഒരു വർഷത്തിനുള്ളിൽ മൂന്ന് പതിപ്പുകൾ പ്രസിദ്ധീകരിച്ചു.സർക്കാർ സർവ്വീസിൽ സേവനം ചെയ്യുന്നതോടൊപ്പം നാട്ടിലെ വ്യത്യസ്ഥ സന്നദ്ധ സംഘടനകളിൽ സജീവ സാന്നിദ്ധ്യം അബ്ദുൾ ലത്തീഫ് കാഴ്ചവെച്ചു.പലിശക്കെതിരെ ജനകീയ ബദൽ തീർത്ത് പതിനാറ് വർഷം പിന്നിട്ട തണൽ വെൽഫയർ സൊസൈറ്റിയുടെ പ്രസിഡൻ്റാണ്.കേരളത്തിലെ പ്രഥമപലിശ രഹിത അയൽകൂട്ട സംവിധാനമാണ് മാറഞ്ചേരിയിലെ തണൽ.കോടിക്കണക്കിന് രൂപയാണ് ഈ അയൽകൂട്ടങ്ങൾ പരസ്പരം പലിശ രഹിത വായ്പ നൽകിക്കൊണ്ടിരിക്കുന്നത്.കരുണ പെയിൻ ആൻ്റ് പാലിയേറ്റീവ് സ്ഥാപകാംഗം,മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി, മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അലുംനി ചെയർമാൻ, കേരളത്തിലെ മികച്ച സന്നദ്ധ സംഘടനയായ പീപ്പിൾസ് ഫൗണ്ടേഷൻ അസി.സെക്രട്ടറി,പലിശ രഹിത അയൽകൂട്ട സംവിധാനത്തിൻ്റെ സംസ്ഥാന സന്നദ്ധ സംഘടനയായ ഇൻഫാഖിൻ്റെ വൈ. ചെയർമാൻ തുടങ്ങി വ്യത്യസ്ഥ മേഖലകളിൽ അബ്ദുൾ ലത്തീഫ് നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച് വരുന്നു.ഇപ്പോൾ ചാലിശ്ശേരി റോയൽ ഡെൻ്റൽ കോളേജിൽ എച്ച്.ആർ.മാനേജറായി ജോലി ചെയ്യുകയാണ് അബ്ദുൾ ലത്തീഫ് മാറഞ്ചേരി.

Related Posts

CPIM ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവം; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം
UPDATES

CPIM ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവം; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

March 8, 2026
319
മധ്യപൂർവേഷ്യൻ സംഘർഷം; ‘രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ല’; കേന്ദ്രസര്‍ക്കാർ
UPDATES

മധ്യപൂർവേഷ്യൻ സംഘർഷം; ‘രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ല’; കേന്ദ്രസര്‍ക്കാർ

March 8, 2026
20
കോക്കൂർ മടത്തും പുറം വനിതാ മെക് 7 കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
UPDATES

കോക്കൂർ മടത്തും പുറം വനിതാ മെക് 7 കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

March 8, 2026
222
ഇറാനെതിരെ ഏകപക്ഷീയ അക്രമം’ഐക്യദാർഢ്യ പ്രകടനം നടത്തി
UPDATES

ഇറാനെതിരെ ഏകപക്ഷീയ അക്രമം’ഐക്യദാർഢ്യ പ്രകടനം നടത്തി

March 8, 2026
89
ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം’കോഴിക്കോട്ട് സംഘർഷം,പൊലീസ് ലാത്തി വീശി,കടയുടമകൾ കസ്റ്റഡിയിൽ
UPDATES

ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം’കോഴിക്കോട്ട് സംഘർഷം,പൊലീസ് ലാത്തി വീശി,കടയുടമകൾ കസ്റ്റഡിയിൽ

March 8, 2026
174
അപകടകാരിയായ പെരുന്തേനിച്ച കൂട് ഒഴിവാക്കി കൈപ്പുറം അബ്ബാസ്
UPDATES

അപകടകാരിയായ പെരുന്തേനിച്ച കൂട് ഒഴിവാക്കി കൈപ്പുറം അബ്ബാസ്

March 8, 2026
202
Next Post
പ്രവാസി സംരംഭമായ അബ്രാസ് കറിപൗഡർ റംസാൻ കിറ്റുകൾക്കായി പ്രത്യേക ഇളവ് നല്‍കുമെന്ന് അബ്രാസ്

പ്രവാസി സംരംഭമായ അബ്രാസ് കറിപൗഡർ റംസാൻ കിറ്റുകൾക്കായി പ്രത്യേക ഇളവ് നല്‍കുമെന്ന് അബ്രാസ്

Recent News

CPIM ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവം; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

CPIM ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവം; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

March 8, 2026
319
മധ്യപൂർവേഷ്യൻ സംഘർഷം; ‘രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ല’; കേന്ദ്രസര്‍ക്കാർ

മധ്യപൂർവേഷ്യൻ സംഘർഷം; ‘രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ല’; കേന്ദ്രസര്‍ക്കാർ

March 8, 2026
20
കോക്കൂർ മടത്തും പുറം വനിതാ മെക് 7 കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

കോക്കൂർ മടത്തും പുറം വനിതാ മെക് 7 കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

March 8, 2026
222
ഇറാനെതിരെ ഏകപക്ഷീയ അക്രമം’ഐക്യദാർഢ്യ പ്രകടനം നടത്തി

ഇറാനെതിരെ ഏകപക്ഷീയ അക്രമം’ഐക്യദാർഢ്യ പ്രകടനം നടത്തി

March 8, 2026
89
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025