പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി2011- ൽ തുടക്കം കുറിച്ച പറവകൾക്ക് സ്നേഹതണ്ണീർകുടം പദ്ധതിയുടെ ഈ വർഷത്തെ സംസ്ഥാന തല ഉദ്ഘാടനം നടത്തി.വിയ്യൂർ സെൻട്രൽ ജയിലിലെ ഫ്രീഡം പാർക്കിൽ വച്ച് ജയിൽ സൂപ്രണ്ട് കെ. അനിൽ കുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.ജില്ല പ്രസിഡൻറ് ഡോ. ജോൺസൺ ആളൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽപ്രകൃതി സംരക്ഷണസംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ.പദ്ധതിയുടെ വിശദീകരണം നടത്തി.ജില്ല വൈസ് പ്രസിഡണ്ട് റഫീഖ് കടവല്ലൂർ, ജയിൽ ഉദ്യോഗസ്ഥരായ അഖിൽ രാജ് ,വിനീത് ,ബേസിൽ,തബീന,വിനോദ്,നവാസ് ബാബു, ഷാജി തുടങ്ങിയവർ ചടങ്ങിൽപങ്കെടുത്ത് സംസാരിച്ചു.തുടർന്ന് നടന്ന ചടങ്ങിൽ പദ്ധതിയുടെ ബ്രോഷർ പ്രകാശനംഷാജി തോമസ് എൻ , ജോൺസൺ ആളൂർഎന്നിവർ ചേർന്ന് ജയിൽ സൂപ്രണ്ട് കെ. അനിൽ കുമാറിന് നൽകി നിർവഹിച്ചു.ജയിൽ കവാടത്തിന് അരികെയുള്ള ഫ്രീഡം പാർക്കിൽ പക്ഷികൾക്ക് തണ്ണീർകുടം കൂടുതലായി സ്ഥാപിക്കാൻ സൂപ്രണ്ട് നിർദ്ദേശം നൽകി