• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 5, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Malappuram Local News

അന്തര്‍ ജില്ലാ മോഷ്ടാവായ പൊന്നാനി സ്വദേശി ഫറോക്ക് പോലീസിന്റെ പിടിയിൽ

cntv team by cntv team
February 20, 2025
in Local News
A A
അന്തര്‍ ജില്ലാ മോഷ്ടാവായ പൊന്നാനി സ്വദേശി ഫറോക്ക് പോലീസിന്റെ പിടിയിൽ
0
SHARES
417
VIEWS
Share on WhatsappShare on Facebook

കോഴിക്കോട്: ലോറി പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചപ്പോള്‍ തുമ്പുണ്ടായത് 17 മോഷണക്കേസുകള്‍ക്ക്. അന്തര്‍ ജില്ലാ മോഷ്ടാവായ പൊന്നാനി സ്വദേശി കറുത്തമ്മത്താക്കാനകത്ത് ബദറുദ്ദീനെ(44) ആണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയപാത ബൈപ്പാസില്‍ രാമനാട്ടുകരക്ക് സമീപം ചരക്ക് ലോറികള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തിന് സമീപത്ത് വച്ചാണ് ബദറുദ്ദീന്‍ പിടിയിലായത്. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ നിരന്തരം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫറോക്ക് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.എസ്‌ഐ അനൂപിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസുകാര്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതാണെന്ന് വ്യക്തമായി. തുടര്‍ന്ന് സ്‌റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വിവിധ ജില്ലകളിലായി 17 മോഷണക്കേസുകള്‍ ബദറുദ്ദീന്റെ പേരില്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന്, ആയുധം തുടങ്ങിയവ കൈവശം വച്ചതിനും കേസുകളുണ്ട്. ദേഹപരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയ രണ്ട് മൊബൈല്‍ ഫോണുകള്‍ ചങ്ങരംകുളത്തെ അതിഥി തൊഴിലാളികളില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞു.സ്ഥിരം കുറ്റവാളിയായ ഇയാള്‍ പൊന്നാനി സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് ജയിലില്‍ ആയിരുന്നു. പുറത്തിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ ടിഎസ് ശ്രീജിത്ത് പറഞ്ഞു. എസ്‌ഐ വിനയന്‍, എസ്‌സിപിഒ മാരായ ദിവേഷ്, സന്തോഷ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ബദറുദ്ദീനെ റിമാന്റ് ചെയ്തു.

Related Posts

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പിജി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു
Latest News

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പിജി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു

August 5, 2025
പാലപ്പെട്ടി ഗവ: ഹയർസെക്കൻഡറി സ്കൂൾ ഓഫീസ് നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയിതു .
Local News

പാലപ്പെട്ടി ഗവ: ഹയർസെക്കൻഡറി സ്കൂൾ ഓഫീസ് നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയിതു .

August 4, 2025
തൃത്താല മേഴത്തൂർ സെൻ്ററിൽ ആന ഇടഞ്ഞത് പ്രദേശവാസികളെ ആശങ്കയിലാക്കി
Local News

തൃത്താല മേഴത്തൂർ സെൻ്ററിൽ ആന ഇടഞ്ഞത് പ്രദേശവാസികളെ ആശങ്കയിലാക്കി

August 4, 2025
കുറ്റിപ്പുറത്ത് കളക്ഷന്‍ ഏജന്റിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ’20 ലക്ഷം രൂപ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസ്  ജാമ്യത്തിലിറങ്ങി മുങ്ങിയ കുപ്രസിദ്ധ കുറ്റവാളി 19 വര്‍ഷത്തിന് ശേഷം പിടിയില്‍
Local News

കുറ്റിപ്പുറത്ത് കളക്ഷന്‍ ഏജന്റിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ’20 ലക്ഷം രൂപ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസ് ജാമ്യത്തിലിറങ്ങി മുങ്ങിയ കുപ്രസിദ്ധ കുറ്റവാളി 19 വര്‍ഷത്തിന് ശേഷം പിടിയില്‍

August 1, 2025
ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകും’പന്താവൂര്‍ തരിയത്ത് റോഡിന് 3.5 കോടി അനുവദിച്ച് എം എൽ എ. പി നന്ദകുമാർ
Local News

ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകും’പന്താവൂര്‍ തരിയത്ത് റോഡിന് 3.5 കോടി അനുവദിച്ച് എം എൽ എ. പി നന്ദകുമാർ

August 1, 2025
മൂക്കുതല ചേലക്കടവ് സ്വദേശി കുന്നത്തേൽ സുലൈമാൻ നിര്യാതനായി
Local News

മൂക്കുതല ചേലക്കടവ് സ്വദേശി കുന്നത്തേൽ സുലൈമാൻ നിര്യാതനായി

July 31, 2025
Next Post
പെരുമ്പടപ്പ് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ റോഡരികില്‍ സംരക്ഷണ ഭിത്തി നവീകരണപ്രവൃത്തിക്ക് തുടക്കമായി

പെരുമ്പടപ്പ് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ റോഡരികില്‍ സംരക്ഷണ ഭിത്തി നവീകരണപ്രവൃത്തിക്ക് തുടക്കമായി

Recent News

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പിജി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പിജി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു

August 5, 2025
മത്സരയോട്ടം നിയന്ത്രിക്കണം; ബസുകളുടെ പെർമിറ്റ് റദ്ദാക്കണമെന്ന് ഗിഗ് വർക്കേഴ്സ് യൂണിയൻ

മത്സരയോട്ടം നിയന്ത്രിക്കണം; ബസുകളുടെ പെർമിറ്റ് റദ്ദാക്കണമെന്ന് ഗിഗ് വർക്കേഴ്സ് യൂണിയൻ

August 5, 2025
മാഹി ഇരട്ടക്കൊലക്കേസ്: കൊടി സുനിയുൾപ്പെടെയുള്ള പ്രതികളുടെ വിചാരണ വീഡിയോ കോൺഫറൻസിലൂടെ

മാഹി ഇരട്ടക്കൊലക്കേസ്: കൊടി സുനിയുൾപ്പെടെയുള്ള പ്രതികളുടെ വിചാരണ വീഡിയോ കോൺഫറൻസിലൂടെ

August 5, 2025
അതുല്യയുടെ മരണം: കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

അതുല്യയുടെ മരണം: കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

August 5, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025