ചാംപ്യൻസ് ലീഗ് പ്ലേ ഓഫിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റയൽമാഡ്രിഡിന് വമ്പൻ ജയം. ഇന്ന് നടന്ന രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്കായിരുന്നു റയലിന്റെ ജയം. ഇതോടെ 6-3 എന്ന അഗ്രഗേറ്റ് സ്‌കോറിൽ റയൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. മാഞ്ചസ്റ്റർ സിറ്റി പുറത്തായി.കിലിയൻ എംബാപ്പെയുടെ ഹാട്രിക്കാണ് റയലിന്റ ജയത്തിൽ നിർണായകമായത്. കളിയുടെ നാലാം മിനിറ്റിൽ തന്നെ എംബാപ്പെ ഗോൾ വേട്ട ആരംഭിച്ചു. 33-ാം മിനിറ്റിൽ റോഡ്രിഗോയുടെ പാസിൽ രണ്ടാം ഗോൾ നേടി. 61-ാം മിനിറ്റിൽ ഹാട്രിക്ക് പോർത്തിയാക്കി. സിറ്റിക്കായി ഗോൺസാലസാണ് ഒരു ഗോൾ തിരിച്ചടിച്ചത്. രണ്ടാം പകുതിയുടെ അധിക സമയത്തായിരുന്നു ഗോൺസാലസിന്റെ ഗോൾ.