തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻവർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച് 64,560 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8,070 രൂപയും ഒരു ഗ്രാം 24 കാരറ്റ് 8,804 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 520 രൂപയാണ് കൂടിയത്. ഫെബ്രുവരിയിൽ മൂന്നാമത്തെ തവണയാണ് പവന് വില 64,000 കടക്കുന്നത്. ഈ മാസം എറ്റവും കുറവ് സ്വർണവില രേഖപ്പെടുത്തിയത് ഫെബ്രുവരി മൂന്നിനായിരുന്നു. അന്ന് 61,640 രൂപയായിരുന്നു പവന് വില.കഴിഞ്ഞ മാസം 22നാണ് സ്വർണവില ആദ്യമായി 60,000 കടന്ന് റെക്കാഡിട്ടത്. ഒരു മാസത്തിനിടയ്ക്ക് തന്നെ 4000 രൂപയുടെ വർദ്ധനവാണുണ്ടായത്. ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലി, ജി.എസ്.ടി ഉൾപ്പെടെ 70,000 രൂപയിലേറെ നൽകേണ്ടി വരും. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിൽ കുതിപ്പുണ്ടാക്കുന്നത്.അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ വിപണിയിലുണ്ടായ അനിശ്ചിതത്വത്തെ തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ പ്രിയം കൂട്ടിയതാണ് പ്രധാന കാരണം. ചൈനയുടെ സാമ്പത്തിക തന്ത്രങ്ങൾ കൂടിയാകുമ്പോൾ സ്വർണത്തിന് ഇനിയും വില കൂടാനാണ് സാദ്ധ്യതയെന്ന് ഈ രംഗത്തെ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.ഇന്നത്തെ വെളളിവിലകഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തെ വെളളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെളളിയുടെ വില 108 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 108,000 രൂപയുമാണ്.