• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങാൻ സാധ്യത കുറവ് ; മസ്തകത്തിന് പരിക്കേറ്റ കൊമ്പന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് വനംവകുപ്പ്

cntv team by cntv team
February 20, 2025
in UPDATES
A A
സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങാൻ സാധ്യത കുറവ് ; മസ്തകത്തിന് പരിക്കേറ്റ കൊമ്പന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് വനംവകുപ്പ്
0
SHARES
130
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എറണാകുളം: അതിരപ്പിള്ളിയിൽ നിന്ന് കോടനാട്ടെ അഭയാരണ്യത്തിൽ എത്തിച്ച കാട്ടാനയുടെ ആരോഗ്യസ്ഥിതി അതേനിലയിൽ തുടരുന്നു. ആന സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരാൻ ഇപ്പോഴും 30ശതമാനം സാധ്യത മാത്രമാണ് അവശേഷിക്കുന്നതെന്നാണ് വനംവകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ വിലയിരുത്തല്‍. ആന തീറ്റയെടുത്ത് തുടങ്ങിയത് ശുഭസൂചനയാണെന്നും വനംവകുപ്പ് അറിയിച്ചു. ഇലകളും പുല്ലുമാണ് കഴിച്ചുതുടങ്ങിയത്. പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ കൊമ്പന്‍ ശാന്തനായി തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു. ഡോക്ടർ അരുൺ സക്കറിയ ഇന്ന് വീണ്ടും ആനയുടെ ആരോഗ്യനില വിലയിരുത്തും. അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്ന ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ലെന്നാണ് ഇന്നലെ ഡോ. അരുൺ സക്കറിയ പ്രതികരിച്ചത്. ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയിൽ കണ്ടെത്തിയ മുറിവെന്നും ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു. ഒന്നരമാസത്തോളം തുടർച്ചയായി ചികിത്സ നൽകേണ്ടിവരും. പ്രത്യേക മെഡിക്കൽ സംഘം ആനയ്ക്ക് നൽകേണ്ട ചികിത്സയെക്കുറിച്ച് മാർഗരേഖയുണ്ടാക്കും. ആദ്യം ആനയ്ക്ക് നൽകിയ ചികിത്സ ഫലം കണ്ടിരുന്നു. പുഴു കയറിയാണ് വീണ്ടും ഇൻഫക്ഷനായത്. ആന മയങ്ങി വീണത് ഗുണം ചെയ്തു. സ്പോട്ടിൽ വെച്ച് തന്നെ ചികിത്സ നൽകാനായി. പഴുപ്പ് പൂർണമായും നീക്കം ചെയ്തു. കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും കഴിഞ്ഞ വർഷം മാത്രം ഏറ്റുമുട്ടലിൽ ചരിഞ്ഞത് 12 ആനകളാണെന്നും ഡോ. അരുൺ സക്കറിയ അറിയിച്ചു. അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ ഇന്നലെ 7.15 ഓടെയാണ് മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീണു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എഴുന്നേൽപ്പിക്കാനായി. തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനിമൽ ആംബുലന്‍സിലേക്ക് മാറ്റിയശേഷമാണ് കോടനാടിലെത്തിച്ചത്.

Related Posts

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം
UPDATES

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം

October 14, 2026
205
ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി

October 14, 2026
763
തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി
UPDATES

തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി

October 14, 2026
28
സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത
UPDATES

സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

October 14, 2026
27
വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരകുളം യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി
UPDATES

വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരകുളം യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി

October 14, 2026
54
ഒമാനിലെ സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു
UPDATES

ഒമാനിലെ സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു

October 14, 2026
217
Next Post
ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ചോദ്യത്തിന് ബോംബെന്ന് മറുപടി; വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനോട് തമാശ പറഞ്ഞ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ചോദ്യത്തിന് ബോംബെന്ന് മറുപടി; വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനോട് തമാശ പറഞ്ഞ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Recent News

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

October 14, 2026
48
നന്നംമുക്ക് പഞ്ചായത്ത് കല്ലുമ്മ സ്കൂളിലെ അധ്യാപികയെ ആദരിച്ചു

നന്നംമുക്ക് പഞ്ചായത്ത് കല്ലുമ്മ സ്കൂളിലെ അധ്യാപികയെ ആദരിച്ചു

October 14, 2026
77
പേവിഷബാധ വിമുക്ത കേരളം’ആലകോട് പഞ്ചായത്തില്‍ പ്രതിരോധ കുത്തിവെപ്പ് യജ്ഞം തുടങ്ങി

പേവിഷബാധ വിമുക്ത കേരളം’ആലകോട് പഞ്ചായത്തില്‍ പ്രതിരോധ കുത്തിവെപ്പ് യജ്ഞം തുടങ്ങി

October 14, 2026
112
പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

October 14, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025