ചങ്ങരംകുളം:യു പി ഐ ക്ക്ചാർജ് ചുമത്താനുള്ള കേന്ദ്രസർക്കാറിന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങളുടെ ഭാഗമായികേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരകുളം യൂണിറ്റ് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.യൂണിറ്റ് ഭാരവാഹികളായ പി പി ഖാലിദ്, ഒ. മൊയ്തു,ഉമ്മർ കുളങ്ങര,ഉസ്മാൻ പന്താവൂർ,പി എം സൈതലവി ഹാജി ,എ എ നാസർ,കെ വി ഇബ്രാഹിംകുട്ടി,രവി എരിഞ്ഞിക്കാട്ട്,മുഹമ്മദലി പഞ്ചമി,സുനിൽ ചിന്നൻ,കബീർ ഷാജിയ,അബ്ദു കഴിക്കര,ജബ്ബാർ ആലങ്കോട്,വി കെ എംനൗഷാദ്,ഷഹന ഐറിസ്,ഗീതാ മോഹൻ,റെജീന മുസ്തഫഎന്നിവർ നേതൃത്വം നൽകി






