• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം

ckmnews by ckmnews
October 14, 2026
in UPDATES
A A
ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം
0
SHARES
66
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: ചിറ്റൂരിൽ യുവാവിനെ ആൾക്കൂട്ടം മർദിച്ചുകൊന്നത് വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിലെന്ന് വിവരം. പ്രധാന പ്രതിയായ കതിരേശന്റെ വീടിനുമുന്നിൽ കിടന്നുറങ്ങിയതിന്റെ വൈരാഗ്യത്തിലാണ് ഏഴംഗ സംഘം യുവാവിനെ മർദിച്ചുകൊന്നത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് കതിരേശന്റെ വീടിനുമുന്നിലാണ് പതിവായി കിടന്നുറങ്ങിയിരുന്നതെന്നാണ് വിവരം. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾക്ക് സംസാരശേഷി ഉണ്ടായിരുന്നില്ലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
അറസ്റ്റിലായ ഏഴംഗസംഘത്തിൽ ആറ് പേർക്കും 30 വയസിൽ താഴെ മാത്രമാണ് പ്രായം. മദ്യലഹരിയിൽ അരക്കിലോമീറ്ററോളം പിന്തുടർന്നാണ് ഇവർ യുവാവിനെ മർദിച്ചുകൊന്നത്. മരത്തടിയും കല്ലുകളും ഉപയോഗിച്ചാണ് മർദിച്ചത്. മൂലത്തറ റെഗുലേറ്ററിക്ക് സമീപമെത്തിയപ്പോൾ അവശനായി നിലത്തുവീണിട്ടും മർദനം തുടർന്നു. ശക്തമായ മർദനത്തെ തുടർന്നുണ്ടായ ആന്തരികരക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് നാട്ടുകാർ മൃതദേഹം കാണുന്നത്. ഉടനെ പൊലീസിൽ വിവരം അറിയിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ശരീരത്തിലാകെ ചതവും മുറിവുകളും ഉണ്ടായിരുന്നു. മുഖത്ത് ഉൾപ്പെടെ കല്ലുകൊണ്ട് ഇടിച്ചതുപോലെ വലിയ മുറിപ്പാടുകളുണ്ടായിരുന്നു. തുടർന്ന് സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഏഴുപേരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതൽ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.മീനാക്ഷിപുരം പൊലീസ് കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. ചിറ്റൂർ ഡിവൈ.എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാളെക്കുറിച്ച് തമിഴ്നാട് കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Related Posts

ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി

October 14, 2026
311
തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി
UPDATES

തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി

October 14, 2026
4
സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത
UPDATES

സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

October 14, 2026
7
വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരകുളം യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി
UPDATES

വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരകുളം യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി

October 14, 2026
10
ഒമാനിലെ സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു
UPDATES

ഒമാനിലെ സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു

October 14, 2026
45
നെടുമ്പാശ്ശേരി വാഹനാപകടം: മരിച്ച മൂന്ന് പേരുടേയും കുടുംബാംഗങ്ങളോട് ഫോണിൽ സംസാരിച്ച് മന്ത്രി രമേശ്‌ ചെന്നിത്തല
UPDATES

നെടുമ്പാശ്ശേരി വാഹനാപകടം: മരിച്ച മൂന്ന് പേരുടേയും കുടുംബാംഗങ്ങളോട് ഫോണിൽ സംസാരിച്ച് മന്ത്രി രമേശ്‌ ചെന്നിത്തല

October 14, 2026
13

Recent News

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം

October 14, 2026
66
ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി

ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി

October 14, 2026
311
തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി

തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി

October 14, 2026
4
സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

October 14, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025