• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

അത്രയധികം തുക ഇൻകം ടാക്സ് അടക്കണമെങ്കിൽ പുലിമുരുകന്റെ ലാഭം ഊഹിച്ചുനോക്കൂ, ടോമിച്ചൻ മുളകുപാടം

ckmnews by ckmnews
February 18, 2025
in Entertainment
A A
അത്രയധികം തുക ഇൻകം ടാക്സ് അടക്കണമെങ്കിൽ പുലിമുരുകന്റെ ലാഭം ഊഹിച്ചുനോക്കൂ, ടോമിച്ചൻ മുളകുപാടം
0
SHARES
448
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിനിമാ ജീവിതത്തിൽ ഏറ്റവും ലാഭം നേടിത്തന്ന ചിത്രമാണ് പുലിമുരുകൻ എന്ന് ടോമിച്ചൻ മുളകുപാടം. അനാവശ്യ വിവാദങ്ങളിലേക്ക് ചിത്രത്തെ വലിച്ചിഴച്ചു കൊണ്ട് ചിലർ രംഗത്ത് വന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പ്രതികരണമെന്ന് ടോമിച്ചൻ മുളകുപാടം പറഞ്ഞു.പ്ലാൻ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതൽ ചിലവായ ചിത്രമായിരുന്നു എങ്കിലും , എനിക്ക് ന്യായമായ ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രമായിരുന്നു പുലിമുരുകൻ. കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ കോട്ടയം ശാഖയിൽ നിന്നാണ് സിനിമയ‌്ക്ക് വേണ്ടി രണ്ട് കോടി രൂപയുടെ ലോൺ എടുത്തത്. ആ ലോൺ പൂർണമായും 2016 ഡിസംബർ മാസത്തിൽ തന്നെ അടച്ചു തീർത്തെന്ന് ടോമിച്ചൻ മുളകുപാടം വ്യക്തമാക്കി.ടോമിച്ചൻ മുളകുപാടം എഴുതിയത്-”ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് ശ്രീ മോഹൻലാൽ നായകനായ, വൈശാഖ് ഒരുക്കിയ പുലി മുരുകൻ. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി നൂറു കോടിയുടെ തിളക്കം സമ്മാനിച്ച ആ ചിത്രം നിർമിക്കാൻ സാധിച്ചതിലും അതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൻറെ ഒരു ഭാഗമായി മാറാൻ കഴിഞ്ഞതിലും ഇന്നും ഏറെ അഭിമാനിക്കുന്ന വ്യകതിയാണ് ഞാൻ.എന്നാൽ ആ ചിത്രത്തെ ചില അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് ചിലർ രംഗത്ത് വന്നത് ശ്രദ്ധയിൽ പെട്ടു.അതിൽ അവർ പറയുന്ന ഓരോ കാര്യവും വാസ്തവവിരുദ്ധമാണ്. പ്ലാൻ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതൽ ചിലവായ ചിത്രമായിരുന്നു എങ്കിലും , എനിക്ക് ന്യായമായ ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രമായിരുന്നു പുലി മുരുകൻ. കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ കോട്ടയം ശാഖയിൽ നിന്നാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ 2 കോടി രൂപയുടെ ലോൺ എടുത്തത്. ആ ലോൺ പൂർണ്ണമായും 2016 ഡിസംബർ മാസത്തിൽ തന്നെ അടച്ചു തീർക്കുകയും ചെയ്തിരുന്നു. 3 കോടി രൂപയിൽ അധികമാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ ഇൻകം ടാക്സ് അടച്ചത്. അത്രയധികം തുക ഇൻകം ടാക്സ് അടക്കണമെങ്കിൽ തന്നെ, ഈ ചിത്രം എനിക്ക് ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ..അതിന് ശേഷവും ഒന്നിലധികം ചിത്രങ്ങൾ നിർമ്മിക്കാൻ എനിക്ക് സാധിച്ചതിലും പുലി മുരുകൻ നേടിയ വിജയത്തിന് വലിയ പങ്ക് ഉണ്ട്. ഒൻപത് വർഷം മുൻപ്, വിദേശത്ത് റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വെറും മൂന്നാഴ്ചയിൽ താഴെ സമയം കൊണ്ട് 100 കോടി രൂപക്ക് മുകളിൽ ആകെ ബിസിനസ്സ് നടന്ന ചിത്രമാണ് പുലിമുരുകൻ.അത്കൊണ്ട് തന്നെ അതിനെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു..മികച്ച ചിത്രങ്ങളുമായി ഇനിയും മുളകുപാടം ഫിലിംസ് നിങ്ങൾക്ക് മുന്നിലെത്തും.”

Related Posts

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു
Entertainment

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
64
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
171
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
67
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
90
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
189
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
66
Next Post
സ്കൂളില്ലാത്ത സമയത്ത് വിളിച്ച് വരുത്തി പീഡനം, പണവും സമ്മാനവും കൊടുത്തു; മലപ്പുറത്ത് 34 കാരന് 51 വർഷം തടവ്

സ്കൂളില്ലാത്ത സമയത്ത് വിളിച്ച് വരുത്തി പീഡനം, പണവും സമ്മാനവും കൊടുത്തു; മലപ്പുറത്ത് 34 കാരന് 51 വർഷം തടവ്

Recent News

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍

September 28, 2026
1
പന്താവൂർ കക്കിടിപ്പുറം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണം’പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

പന്താവൂർ കക്കിടിപ്പുറം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണം’പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

September 28, 2026
2
ചാലിശേരിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

ചാലിശേരിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

September 28, 2026
2
ചങ്ങരംകുളം മൂക്കുതലയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു; വധശ്രമത്തിന് കേസെടുത്ത് പോലീസ്, 4 പേർ അറസ്റ്റിൽ

ചങ്ങരംകുളം മൂക്കുതലയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു; വധശ്രമത്തിന് കേസെടുത്ത് പോലീസ്, 4 പേർ അറസ്റ്റിൽ

September 28, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025