പെരുമ്പിലാവ് :അൻസാർ വിമൻസ് കോളേജ് പി ജി ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ മീഡിയ മീറ്റ് സംഘടിപ്പിച്ചു.ഒ ബി ഡബ്ലിയു ഇന്ത്യ എഡ്യൂക്കേറ്റർ ഫൗണ്ടറും ബ്രാൻഡ് കൺസൾട്ടന്റും നടനുമായ ഫേവർ ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. സിനിമ സംവിധായകന്മാരായ ആമീർ പള്ളിക്കൽ, ഫാസിൽ മുഹമ്മദ്, എഴുത്തുകാരനായ ഡോ. വി ഹിക്മത്തുല്ല എന്നിവർ മുഖ്യാതിഥികളായി . കോളേജ് പ്രിൻസിപ്പാൾ ഫരീദ ജെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹയർ എജുക്കേഷൻ ഡയറക്ടർ ഷാജു മുഹമ്മദുണ്ണി, കോളേജ് വൈസ് പ്രിൻസിപ്പാൾ ആരിഫ് ടി എ, ജേർണലിസം വകുപ്പ് മേധാവി നിഷാന എൻ, മീഡിയ മീറ്റ് കോർഡിനേറ്റർ സജില സി വി, എന്നിവർ സംസാരിച്ചു.ജേർണലിസം വിഭാഗം അധ്യാപിക സീലിമ എം എസ് സ്വാഗതവും കൺവീനർ മിൻഹാ ഫാത്തിമ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് മലബാർ സിനിമയുടെ സാംസ്കാരിക വളർച്ച എന്ന വിഷയത്തിൽ ഓപ്പൺ ഫോറം നടത്തി. സിനിമ സംവിധായകന്മാരായ ആമീർ പള്ളിക്കൽ, ഫാസിൽ മുഹമ്മദ്, എഴുത്തുകാരനായ ഡോ. വി ഹിക്മത്തുല്ല എന്നിവർ പങ്കെടുത്തു. മാധ്യമ സംവിധാനത്തിലെ ടെക്‌നോളജിക്കൽ പരിവർത്തനങ്ങൾ, ബാഹ്യമായ മാറ്റങ്ങൾ എന്നീ വിഷയത്തിൽ വിവിധ കോളേജിലെ വിദ്യാർത്ഥികൾ വിഷയാവതരണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി റിസർച്ച് സ്കോളർ മുഹമ്മദ് മുസ്തഫ വിഷയവതരണത്തിൽ അധ്യക്ഷത വഹിച്ചു.