പൊന്നാനി എസ്ഐയും ഭാര്യയും അടക്കം 3 പേര്‍ക്ക് പരിക്കേറ്റു
ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളം താടിപ്പടിയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ പൊന്നാനി എസ്ഐയും ഭാര്യയും അടക്കം 3 പേര്‍ക്ക് പരിക്കേറ്റു.പൊന്നാനി എസ് ഐ ഷിജിമോന്‍,ഭാര്യ മണിയമ്മ,മൂക്കുതല സ്വദേശി പ്രണവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച കാലത്ത് പത്തരയോടെയാണ് അപകടം.ഷിജുമോനും ഭാര്യയും സഞ്ചരിച്ച ബുള്ളറ്റ് റോഡരികില്‍ നിര്‍ത്തി തിരിയാന്‍ ശ്രമിക്കുന്നതിനിടെ പുറകില്‍ വന്ന പ്രണവ് ഓടിച്ച ബുള്ളറ്റ് ഇടിക്കുകയായിരുന്നു.പരിക്കേറ്റ ഷിജുമോനെയും മണിയമ്മയെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രണവിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.മണിയമ്മയുടെ കാലിന് ഏറ്റ പരിക്ക് ഗുരുതരമാണ്