• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

എല്ലാം ഓക്കെ അല്ലേ അണ്ണാ? നിർമാതാക്കളുടെ വാക്‌പോരിനിടെ പോസ്റ്റുമായി പൃഥ്വിരാജ്

ckmnews by ckmnews
February 13, 2025
in Entertainment, Highlights, Kerala
A A
എല്ലാം ഓക്കെ അല്ലേ അണ്ണാ? നിർമാതാക്കളുടെ വാക്‌പോരിനിടെ പോസ്റ്റുമായി പൃഥ്വിരാജ്
0
SHARES
193
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിനിമാ നിർമാതാക്കളായ സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലെ വാക്‌പോരിനിടെ പോസ്റ്റുമായി നടൻ പൃഥ്വിരാജ്. സുരേഷ് കുമാറിനെ വിമർശിച്ചുകൊണ്ടുള്ള ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് പങ്കുവച്ച് ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്നാണ് പൃഥ്വിരാജ് ഫേസ്‌ബുക്കിൽ കുറിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങാനിരിക്കുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റ ബഡ്‌ജറ്റിനെക്കുറിച്ചും സുരേഷ് കുമാർ പരാമർശിച്ചിരുന്നു.നടന്മാരും സംവിധായകരും വലിയ തുക പ്രതിഫലമായി ചോദിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത്. ജൂൺ ഒന്ന് മുതൽ നിർമ്മാതാക്കൾ സമരത്തിനിറങ്ങുന്നതായി സുരേഷ്‌ കുമാർ പറഞ്ഞത് സിനിമയ‌്ക്കുള്ളിൽ പ്രവർത്തിക്കുന്ന നൂറ് കണക്കിന് ആളുകളെ ബാധിക്കുന്നതാണെന്നും, ഇതൊക്കെ പറയാൻ ആരാണ് സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയതെന്നും ആന്റണി ചോദിച്ചു.ഇതിൽ സുരേഷ് കുമാർ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ആന്റണി സിനിമ കണ്ടുതുടങ്ങുമ്പോൾ സിനിമ നിർമ്മിച്ചയാളാണ് താൻ എന്നും അപ്പുറത്ത് നിൽക്കുന്നത് മോഹൻലാൽ ആയതുകൊണ്ട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ താൽപര്യമില്ലെന്നുമാണ് സുരേഷ് കുമാറിന്റെ പ്രതികരണം.’അസോസിയേഷന്റെ ഉത്തരവാദിത്തപ്പെട്ട പൊസിഷനിൽ ഇരിക്കുന്ന ആളെന്ന നിലയിലും എത്രയോ കാലമായി സംഘടനയിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയിലും എനിക്ക് ഒറ്റയ‌്ക്ക് തീരുമാനം എടുക്കാൻ കഴിയില്ല. വിവിധ സംഘടനകളുമായി നീണ്ട നാളായി ചർച്ച ചെയ‌്തതിന് ശേഷമാണ് സമരത്തിലേക്ക് പോവുകയാണെന്ന തീരുമാനത്തിലേക്ക് എത്തിയത്.ഞാനൊരു മണ്ടനല്ല. ഒരുപാട് കാലമായി ഇവിടെയുണ്ട്. ആന്റണി പെരുമ്പാവൂർ സിനിമ കണ്ടു തുടങ്ങിയപ്പോൾ സിനിമ എടുത്ത ആളാണ് ഞാൻ. തമാശ കളിക്കാനല്ല ഞാൻ സിനിമയിലിരിക്കുന്നത്. 46 വർഷമായി സിനിമാ രംഗത്തു വന്നിട്ട്. മോഹൻലാലിന്റെ അടുത്ത് വരുന്ന സമയം മുതൽ എനിക്ക് അറിയാവുന്ന ആളാണ് ആന്റണി.ആന്റോ ജോസഫ് മേയ് മാസം വരെ അസോസിയഷേനിൽ നിന്ന് ലീവ് എടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് വൈസ് പ്രസിഡന്റ് എന്ന നിലയിൽ പ്രതികരിച്ചത്. അസോസിയേഷന്റെ ഒരു കാര്യത്തിനും ആന്റണി വരാറില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കാര്യങ്ങൾ അറിയില്ല.ഉത്തരവാദിത്തപ്പെട്ടവർ പറഞ്ഞിട്ടാണ് എമ്പുരാന്റെ കാര്യം പറഞ്ഞത്. പറഞ്ഞത് പിൻവലിക്കണമെങ്കിൽ ചെയ്യാം. അപ്പുറത്ത് നിൽക്കുന്നത് മോഹൻലാലാണ്. ആവശ്യമില്ലാത്ത പ്രശ്നമുണ്ടാക്കാൻ എനിക്ക് താൽപര്യമില്ല. നൂറ് കോടി ക്ളബിൽ കയറിയിട്ടുണ്ടെങ്കിൽ അതിന്റെ കണക്കുകൾ ആന്റണി അടക്കമുള്ളവർ കാണിക്കട്ടെ’- എന്നാണ് സുരേഷ് കുമാർ ആന്റണി പെരുമ്പാവൂരിന് മറുപടി നൽകിയിരിക്കുന്നത്.

Related Posts

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്
Entertainment

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
112
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
18
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
415
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
147
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
168
Next Post
കൈ ചവിട്ടിയൊടിച്ചു; നിലത്തിട്ട് ചവിട്ടി; കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം

കൈ ചവിട്ടിയൊടിച്ചു; നിലത്തിട്ട് ചവിട്ടി; കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം

Recent News

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
20
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

August 27, 2026
280
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

August 27, 2026
33
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

August 27, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025