ചങ്ങരംകുളം:പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.ഫെബ്രുവരി 16 നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കമ്മിറ്റി ക്കാരുടെയും നാട്ടുകാരുടെയും സാനിദ്ധ്യത്തിൽ ക്ഷേത്രം മേൽശാന്തി ഏഴിക്കോട് ഇല്ലം പരമേശ്വരൻ ഇളയത് പൂരം കൊടിയേറ്റ് നടത്തി. ഫെബ്രുവരി 13 ന് ആരംഭിക്കുന്ന ഉത്സവപരിപാടികൾ 17 പുലർച്ചെ സമാപനമാകും ഉത്സവത്തലേന്ന് 15 ന് രാത്രി 7 : 30 മുതൽ ഗാനമേളയും ഉണ്ടാകും