ചങ്ങരംകുളം:പള്ളിക്കര തെക്കുംമുറി സിറാജുൽ ഹുദാ മദ്രസയിൽ പ്രവാസദളം കൂട്ടായ്മ പുതുതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം പള്ളിക്കര മഹല്ല് കമ്മിറ്റി പ്രസിഡണ്ട് എൻ വി അബ്ദുറഷീദ് നിർവഹിച്ചു.ചടങ്ങിൽ ബദർ ജുമാ മസ്ജിദ് പ്രസിഡണ്ട് കെ കെ ദാവൂദ് അധ്യക്ഷത വഹിച്ചു. പ്രവാസദളം ജനറൽ സെക്രട്ടറി കെ എം യാഹുദ്ദീൻ സ്വാഗതം പറഞ്ഞു.യോഗത്തിൽ മഹല്ല് ജനറൽ സെക്രട്ടറി സി എം യൂസഫ് മുഖ്യപ്രഭാഷണം നടത്തി.ബദർ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽജലീൽ അഹ്സനി പ്രാർത്ഥനക്ക് നേതൃത്വം നൽകി.നന്നംമുക്ക് റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി മുഹമ്മദലി അഷ്റഫി,റൈഞ്ച് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ഉമ്മർ ടി,സിറാജുൽ ഹുദാ മദ്രസ സദർ ഇബ്രാഹിം സഖാഫി,ബദർ ജുമാമസ്ജിദ് ജനറൽ സെക്രട്ടറി ഇർഷാദ് കെ വി,വൈസ് പ്രസിഡണ്ട് മുഹമ്മദ് ഫാറൂഖി,എൻ കെ മുഹമ്മദ് ഹാജി,ഇബ്രാഹിം ഹാജി,ഒ എസ് എഫ് പ്രസിഡണ്ട്ഷൗക്കത്തലി കെ എം,സെക്രട്ടറി സാദിക്ക് നെച്ചിക്കൽ,പ്രവാസദളം എക്സിക്യൂട്ടീവ് മെമ്പർമാരായഹാരിസ്,റഹ്മാൻ എന്നിവർ ആശംസ പ്രസംഗം നടത്തി.പ്രവാസദളം എക്സിക്യൂട്ടീവ് മെമ്പർ ഗഫൂർ വിസി നന്ദിയും പറഞ്ഞു.