• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന കത്തിന്റെ രണ്ടാംഭാഗം പുറത്ത്; ഒപ്പുവച്ചത് വികെ ശ്രീകണ്‌ഠനടക്കം അഞ്ചുപേർ

ckmnews by ckmnews
October 27, 2024
in Politics
A A
മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന കത്തിന്റെ രണ്ടാംഭാഗം പുറത്ത്; ഒപ്പുവച്ചത് വികെ ശ്രീകണ്‌ഠനടക്കം അഞ്ചുപേർ
0
SHARES
227
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി നൽകിയ കത്തിന്റെ രണ്ടാം പേജ് പുറത്ത്. കത്തിൽ ഒപ്പുവച്ച നേതാക്കളുടെ പേരുവിവരങ്ങൾ ഉൾപ്പെടുന്ന പേജാണ് പുറത്തുവന്നത്. ജില്ലയിൽ നിന്നുള്ള മുതിർന്ന അഞ്ച് നേതാക്കളാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷന് പുറമേ, മൂന്ന് മുൻ ഡിസിസി പ്രസിഡന്റുമാരും ഒരു വനിതാ നേതാവുമാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. വികെ ശ്രീകണ്ഠൻ എംപി, മുൻ എംപി വിഎസ് വിജയരാഘവൻ, കെപിസിസി നിർവാഹക സമിതി അംഗം സിവി ബാലചന്ദ്രൻ എന്നിവരാണ് കത്തിൽ ഒപ്പുവച്ച മുൻ ഡിസിസി അദ്ധ്യക്ഷന്മാർ. കെപിസിസി ജനറൽ സെക്രട്ടറി പ്രൊഫസർ കെഎ തുളസിയും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർക്കും അയച്ച കത്താണ് പുറത്തുവന്നത്. പാലക്കാട് ബിജെപിയുടെ വിജയം തടയാനും കേരളത്തിൽ അവരുടെ മുന്നോട്ടുള്ള പോക്കിന് തടയിടാനും കരുത്തനായ ഒരു സ്ഥാനാർത്ഥി വേണമെന്നും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും ഇടതുമനസുള്ളവരുടെയും വോട്ട് നേടാനാവുന്ന ആളാവണമെന്നുമാണ് കത്തിലെ ആവശ്യം.

അതേസമയം, പാർട്ടി നേതൃത്വം സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമെടുത്താൽ മറ്റെല്ലാകാര്യങ്ങളും അപ്രസക്തമാണെന്ന നിലപാടാണ് കോൺഗ്രസ് നേതാക്കൾ എടുത്തത്. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി സജീവമായി രംഗത്തുള്ള നേതാവാണ് വികെ ശ്രീകണ്‌ഠൻ.

Related Posts

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
172
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും കനത്ത തിരിച്ചടി; അപ്പീൽ അനുമതി തള്ളി ഹൈക്കോടതി
Kerala

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും കനത്ത തിരിച്ചടി; അപ്പീൽ അനുമതി തള്ളി ഹൈക്കോടതി

October 15, 2026
70
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി
Kerala

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

October 13, 2026
170
ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു
Kerala

ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു

October 12, 2026
85
സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
97
വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്
Kerala

വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്

October 2, 2026
65
Next Post
‘ദൃശ്യം’ മോഡലിൽ മൃതദേഹം കുഴിച്ചിട്ടു; നാല് മാസം പൊലീസിനെ വലച്ച ജിം ട്രെയിനർ ഒടുവിൽ പിടിയിൽ

'ദൃശ്യം' മോഡലിൽ മൃതദേഹം കുഴിച്ചിട്ടു; നാല് മാസം പൊലീസിനെ വലച്ച ജിം ട്രെയിനർ ഒടുവിൽ പിടിയിൽ

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
19
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
280
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
151
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025