• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഏകദിന പരമ്പര സ്വന്തമാക്കാനുറച്ച് ടീം ഇന്ത്യയും സമനിലക്കായി പൊരുതാന്‍ ഇംഗ്ലണ്ടും ഇന്ന് കളത്തിൽ

ckmnews by ckmnews
February 9, 2025
in Sports
A A
ഏകദിന പരമ്പര സ്വന്തമാക്കാനുറച്ച് ടീം ഇന്ത്യയും സമനിലക്കായി പൊരുതാന്‍ ഇംഗ്ലണ്ടും ഇന്ന് കളത്തിൽ
0
SHARES
42
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നാഗ്പൂരില്‍ നടന്ന ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തിലെ മിന്നും വിജയത്തിന് ശേഷം ടീം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം മത്സരം ഞായറാഴ്ച ഉച്ചക്ക് ഒന്നരക്ക് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടക്കും. നിലവില്‍ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്. ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ മികച്ച പ്രകടനങ്ങളായിരുന്നു ആദ്യമത്സരത്തിലെ വിജയത്തിലേക്ക് നയിച്ചത്. എന്നാല്‍ ഞായറാഴ്ചത്തെ രണ്ടാം ഏകദിനം തീപാറുന്നതായിരിക്കും. ഇന്ത്യ പരമ്പര സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ ഇംഗ്ലണ്ട് അത് സമനില നേടാനുള്ള പോരാട്ടമായിരിക്കും കാഴ്ച്ചവെക്കുക. ശനിയാഴ്ച ടീം ഇന്ത്യ ബരാബതി സ്റ്റേഡിയത്തില്‍ നെറ്റ് പ്രാക്ടീസ് സെഷന്‍ നടത്തി. എന്നാല്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഗോള്‍ഫ് കളിച്ചു. ഇതിനായി ടീം ഇംഗ്ലണ്ട് ഭുവനേശ്വര്‍ ഗോള്‍ഫ് ക്ലബ്ബിലേക്ക് പോയിരുന്നു. ലിയാം ലിവിംഗ്സ്റ്റണ്‍, ഹാരി ബ്രൂക്ക്, ജോ റൂട്ട്, ബെന്‍ ഡക്കറ്റ്, മാത്യു ഷോര്‍ട്ട്, ക്രെയ്ഗ് ഓവര്‍ട്ടണ്‍ തുടങ്ങിയ കളിക്കാര്‍ ബട്ട്ലറിനൊപ്പം ഗോള്‍ഫ് കളിക്കാനെത്തിയിരുന്നു. അതേ സമയം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ശനിയാഴ്ച പുരി ശ്രീ മന്ദിര്‍ സന്ദര്‍ശിച്ചു. പോലീസ് അകമ്പടിയോടെ ഇ-ഓട്ടോയില്‍ ശ്രീ മന്ദിറിനുള്ളിലേക്ക് പോയ താരങ്ങളെ ആചാരപരമായ സ്വീകരണമൊരുക്കി ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചു. ക്ഷേത്ര ദര്‍ശനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ താരങ്ങള്‍ ഭാരവാഹികളോട് നന്ദി പറഞ്ഞു. ‘ദര്‍ശനം വളരെ മികച്ചതായിരുന്നു, നന്ദി.’ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ സാമൂഹിക മാധ്യമത്തിലും ദര്‍ശനം സംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചിരുന്നു.

Related Posts

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
24
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
34
ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര
Sports

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

August 10, 2026
82
ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ
Sports

ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ

August 7, 2026
30
Next Post
ബസ്സോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗം: KSRTC ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി, അഞ്ചുദിവസത്തെ പരിശീലനവും

ബസ്സോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗം: KSRTC ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി, അഞ്ചുദിവസത്തെ പരിശീലനവും

Recent News

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

August 25, 2026
5
എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

August 25, 2026
4
ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

August 25, 2026
8
വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി

വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി

August 25, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025