• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ താപനില വർദ്ധിക്കാൻ സാധ്യത

ckmnews by ckmnews
February 8, 2025
in UPDATES
A A
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (08/02/2025, 09/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (08/02/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

Related Posts

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി
UPDATES

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി

August 5, 2026
95
പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍
UPDATES

പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍

August 5, 2026
179
പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്
UPDATES

പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്

August 5, 2026
82
ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു
UPDATES

ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു

August 5, 2026
194
ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ
UPDATES

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
308
ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
562
Next Post
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ താപനില വർദ്ധിക്കാൻ സാധ്യത

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ താപനില വർദ്ധിക്കാൻ സാധ്യത

Recent News

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

August 5, 2026
417
ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

August 5, 2026
343
സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

August 5, 2026
263
ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

August 5, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025