• About Us
  • Advertise With Us
  • Contact Us
No Result
View All Result
Thursday, June 26, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

പഴയ വാഹനമാണോ ഉപയോഗിക്കുന്നത് കീശ കീറും; 50 ശതമാനം നികുതി വർദ്ധനയിൽ ഞെട്ടി വാഹന ഉടമകൾ; കൊണ്ടുനടന്നാൽ പണിപാളും ..

Ckmnews Admin by Ckmnews Admin
February 7, 2025
in Kerala
A A
പഴയ വാഹനമാണോ ഉപയോഗിക്കുന്നത് കീശ കീറും; 50 ശതമാനം നികുതി വർദ്ധനയിൽ ഞെട്ടി വാഹന ഉടമകൾ; കൊണ്ടുനടന്നാൽ പണിപാളും ..
0
SHARES
534
VIEWS
Share on WhatsappShare on Facebook

ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസാഥന ബജറ്റിന്‍റെ ഞെട്ടലിലാണ് സംസ്ഥാനത്തെ വല വാഹനപ്രേമികളും. പഴയ മഹീന്ദ്ര ജീപ്പുകൾ ഉൾപ്പെടെയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ചില വാഹന മോഡലുകളുടെ ഉടമകളും ഫാൻസുമാണ് സർക്കാർ നികുതി കുത്തനെ കൂട്ടിയ നീക്കത്തിൽ നടുങ്ങിയിരിക്കുന്നത്.  ഇത്തരം വാഹനങ്ങളെ സ്‍നേഹിക്കുന്നവർക്കും  ഉപയോഗിക്കുന്നവർക്കുമൊക്കെ എട്ടിന്‍റെ പണിയാണ് ഇന്ന് അവതരിപ്പിച്ച ബജറ്റ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതിയിൽ 50 ശതമാനം വ‍ർദ്ധനവ് വരുത്തിയ ബജറ്റ് പ്രഖ്യാപനമാണ് പഴയ വാഹന ഉടമകളെ ഞെട്ടിച്ചത്. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കാറുകള്‍ ഉൾപ്പെടെയുള്ള നാലുചക്ര മോട്ടോർ വാഹനങ്ങൾക്കും  മുച്ചക്ര വാഹനങ്ങൾക്കും മോട്ടോർസൈക്കിളുകൾക്കുമൊക്കെ ഈ തീരുമാനം ബധകമാകും. പകുതിയിൽ അധികം നികുതി വർദ്ധിപ്പിച്ചതുകൊണ്ടുതന്നെ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ കീശ കീറും എന്നുറപ്പ്. പഴക്കംചെന്ന സ്വകാര്യ വാഹനങ്ങളുടെ തുടരുപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നികുതി വ‍ർദ്ധിപ്പിക്കുന്നതെന്നും ബജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. 

കാലപ്പഴക്കം ചെന്ന വാഹനങ്ങൾ മൂലം ഉണ്ടാവുന്ന അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുന്നതിന് കേന്ദ്ര-സംസ്ഥാന സ‍ർക്കാറുകൾ സ്വീകരിച്ചു വരുന്ന പദ്ധതികളെക്കുറിച്ചും ബജറ്റ് പ്രസംഗത്തിൽ പ്രതിപാദിച്ചു. ഇതിന്റെ ഭാഗമായി 15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കുന്നതിന് സർക്കാർ സ്ക്രാപ്പിങ് പോളിസി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ വാഹനങ്ങൾക്ക് ഈ നിബന്ധന ബാധകമല്ല. ഈ സാഹചര്യത്തിലാണ് പഴക്കംചെന്ന വാഹനങ്ങൾക്ക് നികുതി വർദ്ധിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

സ്വകാര്യ വാഹനങ്ങളുടെ നികുതി ഇനത്തിൽ സംസ്ഥാന സർക്കാറിന് 110 കോടി രൂപയാണ് പ്രതിവ‍ർഷം വരുമാനമായി ലഭിക്കുന്നത്. 15 വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ നികുതിയിൽ 50 ശതമാനം വർദ്ധനവ് കൂടി കൊണ്ടുവരുന്നതോടെ 55 കോടി രൂപയുടെ കൂടി അധിക വരുമാനം സ‍ർക്കാറിന് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. നികുതി കൂട്ടുന്നതോടെ ഇത്തരം വാഹനങ്ങളുടെ ഉപയോഗത്തിൽ വൻ കുറവുണ്ടാകും എന്നാണ് കരുതുന്നത്. വാഹനങ്ങൾക്ക് സ്‍ക്രാപ്പേജ് നിർബന്ധമാക്കാതെ തന്നെ പലരും ഇത്തരം വാഹനങ്ങൾ പൊളിച്ച് ഒഴിവാക്കും എന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. 

നികുതി വർദ്ധനയ്ക്കൊപ്പം കടുപ്പിക്കുന്ന മലിനീകരണ നിയന്ത്രണ നിയമങ്ങളും ഇത്തരം വാഹനങ്ങളെ ബാധിക്കും. രാജ്യത്തെ മാറി വരുന്ന മലിനീകരണ നിയന്ത്രണ നിയമങ്ങളാണ് ഇത്തരം വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നു. ഗവൺമെൻ്റിൻ്റെ വാഹന സ്‌ക്രാപ്പിംഗ് നയവും ആര്‍ഡിഇ, കഫെ2, ഒബിഡി2 തുടങ്ങിയ മലിനീകരണ നിയന്ത്രണ നിയമങ്ങളും ഇതിൽ പല വാഹനങ്ങൾക്കും ഭാവിയിൽ അന്തകനായേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.  സ്‌ക്രാപ്പിംഗ് നയം അനുസരിച്ച് , പെട്രോൾ അല്ലെങ്കിൽ ഡീസൽ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 15 വർഷത്തിന് ശേഷം വീണ്ടും രജിസ്‌ട്രേഷൻ ആവശ്യമാണ്. ഇങ്ങനെ കിട്ടുന്ന അംഗീകാരത്തിന് അഞ്ച് വർഷത്തേക്ക് മാത്രമേ സാധുതയുള്ളൂ. 20 വർഷത്തിനു ശേഷവും വാഹനം ഓടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഓരോ അഞ്ച് വർഷത്തിലും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം. 

സാധുതയുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുള്ള ഏതൊരു വാഹനത്തിനും റോഡുകളിൽ ഓടാം. പക്ഷേ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകള്‍ കാലഹരണപ്പെടുന്ന മുറയ്ക്ക് പഴയ വാഹനങ്ങള്‍ കർശനമായ പുനഃപരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ഇനിമുതല്‍ പൂര്‍ണമായും യന്ത്രവല്‍കൃതമായ സംവിധാനങ്ങളാണ് വാഹനങ്ങളെ പരിശോധിക്കുന്നത്. ഇതില്‍ പുറത്തുനിന്നുള്ള യാതൊരുവിധ ഇടപെടലുകളും നടത്താൻ സാധിക്കില്ല. അടുത്തകാലത്തായി വാഹനങ്ങളുടെ പുക പരിശോധനയ്ക്ക് പോകുന്നവര്‍ക്ക് ഇതിനെക്കുറിച്ച് വളരെ വേഗം മനസിലാകും. കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസിനെ ഉള്‍പ്പെടെ കബളിപ്പിക്കാൻ സാധ്യമല്ല എന്നതുകൊണ്ടു തന്നെ പരിശോധനകള്‍ കടുക്കും. ഇത്തരം പരിശോധനകൾക്കൊപ്പം കനത്ത നികുതി കൂടി വരുന്നതോടെ ഈ വാഹനങ്ങളുടെ ഭാവി തുലാസിലാണെന്നാണ് റിപ്പോർട്ടുകൾ. 

Related Posts

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് മുൻ‌കൂർ ജാമ്യം
Kerala

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് മുൻ‌കൂർ ജാമ്യം

June 26, 2025
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി
Kerala

സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

June 26, 2025
‘ലഹരി ഉപയോഗിച്ചാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാകു എന്ന ചിന്ത തെറ്റാണ്’: പൃഥ്വിരാജ് സുകുമാരൻ
Kerala

‘ലഹരി ഉപയോഗിച്ചാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാകു എന്ന ചിന്ത തെറ്റാണ്’: പൃഥ്വിരാജ് സുകുമാരൻ

June 26, 2025
ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കും, താൻ ജാതീയത വിറ്റ് കാശാക്കുന്നില്ലെന്ന് വേടൻ
Kerala

ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കും, താൻ ജാതീയത വിറ്റ് കാശാക്കുന്നില്ലെന്ന് വേടൻ

June 26, 2025
‘അന്‍വര്‍ സമാന്തര ഭരണം നടത്തുകയോ?’, ഫോണ്‍ ചോര്‍ത്തലില്‍ വിമര്‍ശനവുമായി ഹൈക്കോടതി
Kerala

‘അന്‍വര്‍ സമാന്തര ഭരണം നടത്തുകയോ?’, ഫോണ്‍ ചോര്‍ത്തലില്‍ വിമര്‍ശനവുമായി ഹൈക്കോടതി

June 26, 2025
ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ജീവനക്കാരികൾക്ക് കുരുക്ക്, മുൻകൂർ ജാമ്യാപേക്ഷ കോടതി തളളി
Kerala

ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ജീവനക്കാരികൾക്ക് കുരുക്ക്, മുൻകൂർ ജാമ്യാപേക്ഷ കോടതി തളളി

June 26, 2025
Next Post
പാലക്കാട് സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം; 13 പേര്‍ക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

പാലക്കാട് സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം; 13 പേര്‍ക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

Recent News

പട്ടാമ്പി ഭാരതപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം കാവശ്ശേരി കഴനി എരകുളം സ്വദേശി പ്രണവിന്റേതാണെന്ന് തിരിച്ചറിഞ്ഞു

പട്ടാമ്പി ഭാരതപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം കാവശ്ശേരി കഴനി എരകുളം സ്വദേശി പ്രണവിന്റേതാണെന്ന് തിരിച്ചറിഞ്ഞു

June 26, 2025
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് മുൻ‌കൂർ ജാമ്യം

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് മുൻ‌കൂർ ജാമ്യം

June 26, 2025
അഹമ്മദാബാദ് വിമാനാപകടത്തിലെ നിർണായക വിവരം; ബ്ളാക് ബോക്‌സിലെ ഡാറ്റ ഡൗൺലോഡ് ചെയ്ത് വിശകലനം ആരംഭിച്ചു

അഹമ്മദാബാദ് വിമാനാപകടത്തിലെ നിർണായക വിവരം; ബ്ളാക് ബോക്‌സിലെ ഡാറ്റ ഡൗൺലോഡ് ചെയ്ത് വിശകലനം ആരംഭിച്ചു

June 26, 2025
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

June 26, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.