ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ ചങ്ങരംകുളം വളയംകുളം കോക്കൂർ മേഖലകളിൽ പഴകിയ മാത്‍സ്യങ്ങൾ വിൽക്കുന്നു എന്നപരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ്, ഫുഡ് സേഫ്റ്റി വിഭാഗം,ഫിഷറീസ് വിഭാഗം എന്നിവർ സംയുക്തമായി പരിശോധന നടത്തി.29ഓളം സാമ്പിൾ പരിശോധനക്കായി ശേഖരിക്കുകയും, 6 കിലോയോളം വരുന്ന പഴകിയ മത്സ്യം നശിപ്പിക്കുകയും ചെയ്തു.പരിശോധനക്ക് ഫിഷറീസ് ഉദ്യോഗസ്ഥരായ ഡോ : അമൃതഗോപൻ,അംജത്,പൊന്നാനി ഫുഡ് സേഫ്റ്റി ഓഫിസർ ഡോ :അനുശ്രീ ബി നായർ,ജേഷി എ വി, മനോജ്, ഗിരിജ, ആലംകോട് ഹെൽത്ത് ഇൻസ്‌പെക്ടർ അൻസാർ പുളിക്കൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീഷ്, അരുൺ, പഞ്ചായത്ത് സ്റ്റാഫ് ജയൻ എന്നിവർ പങ്കെടുത്തു.







