കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്.ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. അടുക്കള ഭാഗത്തായിരുന്നു സ്ഫോടനം നടന്നത്. അതിഥി തൊഴിലാളികളാണ് അപകടം നടക്കുമ്പോൾ ഹോട്ടലിനുള്ളിൽ ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായതെന്നാണ് വിവരം. പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.