• About Us
  • Advertise With Us
  • Contact Us
No Result
View All Result
Thursday, July 3, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

‘പകുതി വില തട്ടിപ്പ്; അനന്തുകൃഷ്ണൻ മാത്രമല്ല തട്ടിപ്പിൽ, ഞങ്ങളും ഇതിൽ ഇരയായവർ’; നജീബ് കാന്തപുരം

Ckmnews Admin by Ckmnews Admin
February 6, 2025
in UPDATES
A A
‘പകുതി വില തട്ടിപ്പ്; അനന്തുകൃഷ്ണൻ മാത്രമല്ല തട്ടിപ്പിൽ, ഞങ്ങളും ഇതിൽ ഇരയായവർ’; നജീബ് കാന്തപുരം
0
SHARES
633
VIEWS
Share on WhatsappShare on Facebook

പകുതി വില തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പണിതെന്ന് പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങൾ പറ്റിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ പരിപാടികളിൽ എംഎൽഎമാരും മന്ത്രിമാരും പങ്കെടുത്തിട്ടുണ്ട്.അവർ കുറ്റവാളികൾ ആണെന്ന് അറിഞ്ഞുകൊണ്ടല്ല പങ്കെടുത്തത്. പെരിന്തൽമണ്ണയിൽ മുദ്ര എന്താണ് ചെയ്യുന്നത് എന്ന് അവിടെ വന്ന് അന്വേഷിക്കാം. ആനന്ദകുമാർ ആണ് ഞങ്ങളോട് ഈ വിഷയത്തെ കുറിച്ച് പറഞ്ഞത്.അനന്തുകൃഷ്ണൻ മാത്രമല്ല ഈ തട്ടിപ്പിൽ. ഞങ്ങളും ഇതിൽ ഇരയായവർ ആണ്. സെപ്റ്റംബർ മാസത്തിൽ ആണ് അവസാനം ആയി പണം കൊടുത്തത്. സാധനം കിട്ടാതായപ്പോൾ പൊലീസിൽ പരാതി കൊടുക്കുമെന്ന് അറിയിച്ചു. CSR ഫണ്ട്‌ പാസായി ഉടൻ നൽകും എന്നായിരുന്നു മറുപടിയെന്നും നജീബ് കാന്തപുരം പറഞ്ഞു.അതേസമയം സിഎസ്ആര്‍ തട്ടിപ്പിന് നേരിട്ട് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ നജീബ് കാന്തപുരമെന്ന് ഡോ പി സരിന്‍ ആരോപിച്ചു. സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിന്നത് ബിജെപി – കോണ്‍ഗ്രസ് ബന്ധമുള്ളവര്‍ ആണെങ്കില്‍, അതിന് നേരിട്ട് നേതൃത്വം കൊടുത്ത ഒരാള്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ എംഎല്‍എ മുസ്ലിം ലീഗിന്റെ നജീബ് കാന്തപുരം ആണ് എന്നു വേണം മനസ്സിലാക്കാനെന്ന് സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.നജീബ് കാന്തപുരം എംഎല്‍എ പെരിന്തല്‍മണ്ണയില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എപ്പോഴും ഉപയോഗിക്കുന്ന ഒരു ഫൗണ്ടേഷന്റെ പേരുണ്ട്. മുദ്ര ചാരിറ്റബിള്‍ ഫൗണ്ടഷേന്‍. മുദ്രയുടെ വെബ്‌സൈറ്റ് ഞാന്‍ കഴിഞ്ഞ രണ്ട് ദിവസമായി നിരീക്ഷിക്കുകയാണ്. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട് നേരിട്ട് പെരിന്തല്‍മണ്ണയില്‍ നേതൃത്വം നല്‍കിയ എംഎല്‍എയുടെ നേതൃത്വത്തിലുള്ള മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്നത് ആരാണ് എന്നത് പൊതു ജനത്തിന് മുന്നില്‍ ഇതുവരെയും വെളിവാക്കാന്‍ എംഎല്‍എ തയാറായിട്ടില്ല. ഈ മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നേരിട്ടാണ് ഗുണഭോക്താക്കളെ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത് – പി സരിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Related Posts

കോട്ടയം മെഡിക്കൽ കോളേജ് അപകടം,തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു
Kerala

കോട്ടയം മെഡിക്കൽ കോളേജ് അപകടം,തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

July 3, 2025
ചങ്ങരംകുളം ചിയ്യാനൂരില്‍ നിന്ന് സ്കൂട്ടര്‍ മോഷണം പോയി’മോഷണ ദൃശ്യം CNTV ക്ക്..
UPDATES

ചങ്ങരംകുളം ചിയ്യാനൂരില്‍ നിന്ന് സ്കൂട്ടര്‍ മോഷണം പോയി’മോഷണ ദൃശ്യം CNTV ക്ക്..

July 3, 2025
കോട്ടയം മെഡിക്കൽ കോളജ് പതിനാലാം നില ഇടിഞ്ഞു വീണു; ഉപയോഗത്തിലുള്ള കെട്ടിടമല്ല, ആർക്കും ഗുരുതര പരുക്കുകളില്ല: മന്ത്രി വീണാ ജോർജ്
UPDATES

കോട്ടയം മെഡിക്കൽ കോളജ് പതിനാലാം നില ഇടിഞ്ഞു വീണു; ഉപയോഗത്തിലുള്ള കെട്ടിടമല്ല, ആർക്കും ഗുരുതര പരുക്കുകളില്ല: മന്ത്രി വീണാ ജോർജ്

July 3, 2025
കേരള മാപ്പിള കലാഭവൻ പുരസ്‌കാര സമർപ്പണം നാലിന് ‘താഹിര്‍ ഇസ്മായിലിന് പുരസ്കാരം
UPDATES

കേരള മാപ്പിള കലാഭവൻ പുരസ്‌കാര സമർപ്പണം നാലിന് ‘താഹിര്‍ ഇസ്മായിലിന് പുരസ്കാരം

July 3, 2025
നീന്തുന്നതിനിടെ മുങ്ങിപ്പോയി കാണാതായി;ചെന്നൈയിൽ ഇന്റേൺഷിപ്പിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു
UPDATES

നീന്തുന്നതിനിടെ മുങ്ങിപ്പോയി കാണാതായി;ചെന്നൈയിൽ ഇന്റേൺഷിപ്പിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു

July 3, 2025
മാലിയിൽ നിന്ന് മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; പിന്നിൽ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ: വിദേശകാര്യ മന്ത്രാലയം
UPDATES

മാലിയിൽ നിന്ന് മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; പിന്നിൽ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ: വിദേശകാര്യ മന്ത്രാലയം

July 3, 2025
Next Post
യുഎസ് നാടുകടത്തൽ; നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല, വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

യുഎസ് നാടുകടത്തൽ; നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല, വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

Recent News

കോട്ടയം മെഡിക്കൽ കോളേജ് അപകടം,തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് അപകടം,തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

July 3, 2025
പൊലീസിനെ വെട്ടിച്ച് പരശുറാം എക്സ്പ്രസിന്‍റെ മുന്നിലൂടെ ചാടി കുപ്രസിദ്ധ മോഷ്ടാവ്, മാസങ്ങൾക്കിപ്പുറം പിടിവീണു

പൊലീസിനെ വെട്ടിച്ച് പരശുറാം എക്സ്പ്രസിന്‍റെ മുന്നിലൂടെ ചാടി കുപ്രസിദ്ധ മോഷ്ടാവ്, മാസങ്ങൾക്കിപ്പുറം പിടിവീണു

July 3, 2025
ചാലിശ്ശേരി സ്വദേശി ദുബായിൽ ഷോക്കേറ്റ് മരിച്ചു

ചാലിശ്ശേരി സ്വദേശി ദുബായിൽ ഷോക്കേറ്റ് മരിച്ചു

July 3, 2025
ചങ്ങരംകുളം ചിയ്യാനൂരില്‍ നിന്ന് സ്കൂട്ടര്‍ മോഷണം പോയി’മോഷണ ദൃശ്യം CNTV ക്ക്..

ചങ്ങരംകുളം ചിയ്യാനൂരില്‍ നിന്ന് സ്കൂട്ടര്‍ മോഷണം പോയി’മോഷണ ദൃശ്യം CNTV ക്ക്..

July 3, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.