ടി20 തൂത്തുവാരിയത് ഏകദിനത്തിലും ആവർത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തോടെ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ. ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്ന ചാമ്പ്യൻസ് ലീഗിനുള്ള സന്നാഹ മത്സരമായി ഇത് മാറും. ഡേ നൈറ്റ് ആണ് മത്സരം. നാഗ്പൂര്‍ വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒന്നര മുതൽ മത്സരം ആരംഭിക്കും.ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ 4-1ന് തൂത്തുവാരിയിരുന്നു. രോഹിത് ശര്‍മ നയിക്കുന്ന ടീം ലോകകപ്പിന് ശേഷം ഇന്ത്യയില്‍ ഏകദിന മത്സരം കളിച്ചിട്ടില്ല. എന്നാൽ, ദക്ഷണാഫ്രിക്കയില്‍ 2-1ന് ഏകദിന പരമ്പര നേടിയിരുന്നു. അതേസമയം ശ്രീലങ്കയില്‍ 2-0ന് പരാജയപ്പെടുകയും ചെയ്തിരുന്നു.ജസ്പ്രീത് ബുമ്ര കളിക്കില്ല. വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് തുടങ്ങിയവര്‍ ഏകദിന ടീമിലുണ്ട്. സ്ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുബ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.ഇംഗ്ലണ്ട്: ഫില്‍ സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ബൈര്‍ഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റാഷിദ്, സാഖിബ് മഹമൂദ്.











