പൊന്നാനി: കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞു കയറി ഒരാൾ മരിച്ചു.പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി എറച്ചാട്ട് ഹസൻ ഭാര്യ റുഖിയയാണ് മരണപ്പെട്ടത്.ചാവക്കാട് പൊന്നാനി ദേശീയപാതയിലെ കാപ്പിരിക്കാട് ദുബൈപടിയിൽ റോഡരികിലൂടെ നടന്നു പോകുന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട കാറിടിച്ചു കയറിയാണ് അപകടം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റുഖിയയെയും മറ്റു നാല് പേരെയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും റുഖിയയുടെ ജീവൻ രക്ഷിക്കാനായില്ല.