തിരുവനന്തപുരം:വെള്ളറട കിളിയുരിൽ മകൻ പിതാവിനെ വെട്ടിക്കൊന്നു. വെള്ളറട സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകൻ പ്രജിൻ (28) വെള്ളറട പോലിസിന് മുന്നിൽ കീഴടങ്ങി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.വെള്ളറട കിളിയൂരിലെ ചാരുവിള വീട്ടിൽ ജോസും ഭാര്യയും ഏകമകനായ പ്രജിനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. അടുക്കളയിലാണ് ജോസിൻ്റെ മൃതദേഹം കിടന്നിരുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി ദേഹം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ചൈനയിൽ മെഡിസിന് പഠിക്കുകയായിരുന്നു പ്രജിൻ. കോവിഡിന്റെ സമയത്ത് തിരിച്ച് നാട്ടിലെത്തി. സ്വതന്ത്രമായി ജീവിക്കാൻ തന്നെ വീട്ടുകാർ അനുവദിക്കുന്നില്ല എന്നാണ് പ്രജിൻ പോലിസിന് മൊഴി നൽകിയിരിക്കുന്നത്.