ഓള്‍ കേരള റീടൈല്‍ ചിക്കന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പൊന്നാനി മേഖല കണ്‍വെന്‍ഷനും ബോധവത്ക്കരണ സെമിനാറും നടത്തി.ചങ്ങരംകുളം ഫുഡ്സിറ്റി ഹാളില്‍ നടന്ന പരിപാടി ജില്ലാ ഫുഡ് ആന്റ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷ്ണര്‍ സുജിത്ത് ഡി ഉദ്ഘാടനം ചെയ്തു.പൊന്നാനി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ അനുശ്രീ ബോധവത്ക്കരണം നടത്തി.ജില്ലാ സെക്രട്ടറി മുഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞ പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു.മറ്റു ജില്ലാ മണ്ഡലം ഭാരവഹികള്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.ചെറുകിട കോഴി കച്ചവടക്കാര്‍ നേരിടുന്ന പ്രതിസന്ധികളെ നിയമങ്ങള്‍ പാലിച്ച് മറിക്കാനും വ്യാപാരമേഖലയില്‍ ഒറ്റക്കെട്ടായി മുന്നേറാനും നേതാക്കള്‍ വ്യാപാരികളോട് ആവശ്യപ്പെട്ടു.പൊന്നാനി താലൂക് സെക്രട്ടറി മുസമ്മിൽ പുളിക്കൽ പരിപാടിക്ക് നന്ദി പറഞ്ഞു