• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ചോറ്റാനിക്കര കൊലപാതകശ്രമക്കേസ്; പ്രതി റിമാൻഡിൽ

ckmnews by ckmnews
January 30, 2025
in Crime
A A
ചോറ്റാനിക്കര കൊലപാതകശ്രമക്കേസ്; പ്രതി റിമാൻഡിൽ
0
SHARES
127
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചോറ്റാനിക്കരയിൽ പോക്സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അനൂപിനെ റിമാൻഡിൽ വിട്ടു. ചോറ്റാനിക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യം തടയാൻ പൊലീസ് കസ്റ്റഡി വേണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.അതിക്രൂരമായാണ് അനൂപ് പെൺകുട്ടിയെ മർദ്ദിച്ചത്. ഇക്കാര്യം പ്രതിയും സമ്മതിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 11:00 മണിയോടുകൂടിയായിരുന്നു സംഭവം. മർദ്ദനത്തിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് പ്രതിയുടെ മൊഴി. ഫോറെൻസിക് വിഭാഗം കഴിഞ്ഞദിവസം സംഭവസ്ഥലത്ത് പരിശോധന നടത്തിയതിന് പിന്നാലെ ഇന്ന് പ്രതിയുമായുള്ള തെളിവെടുപ്പ് നടത്തിയിരുന്നു.BNS 64, 452, 109 പ്രകാരമുള്ള വകുപ്പുകളാണ് പ്രതി അനൂപിനെതിരെ ചുമത്തിയിരിക്കുന്നത്. എൻഡിപിഎസ് കേസിൽ അടക്കം പ്രതിയാണ് അനൂപ്.കൈയ്ക്ക് പുറമെ അനൂപ് ചുറ്റിക ഉപയോഗിച്ചും പെൺകുട്ടിയെ മർദ്ദിച്ചിരുന്നു. ഇതിന്റെ പാടുകളാണ് പെൺകുട്ടിയുടെ ശരീരത്തിൽ ഉള്ളത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യക്ക് ശ്രമിച്ചത്. ഷാൾ മുറിച്ചിട്ട അനൂപ് ശബ്ദം പുറത്ത് വരാതെ ഇരിക്കാൻ വായപൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചു. പെൺകുട്ടി മരിച്ചെന്നു കരുതിയാണ് അനൂപ് വീട്ടിൽ നിന്നും പോയത്. ഇൻസ്റ്റാഗ്രാം വഴിയാണ് അനൂപ് പെൺകുട്ടിയെ പരിചയപ്പെട്ടത്. ലഹരി അടക്കം കൈമാറിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ നാട്ടുകാരും തിരിച്ചറിഞ്ഞിരുന്നു.അതേസമയം, കേസിൽ മറ്റ് പ്രതികൾ ഇല്ല. പെൺകുട്ടിയുടെ സ്വത്തും പ്രതി ലക്ഷ്യം വച്ചിരുന്നതായാണ് പൊലീസിന്റെ സംശയം. തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ് പെൺകുട്ടി.

Related Posts

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ
Crime

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
572
വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ
Crime

വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ

September 28, 2026
149
മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ
Crime

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

September 26, 2026
355
ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്
Crime

ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്

September 26, 2026
225
ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം: പൊലീസ് തന്നെ കള്ളൻ; കുറ്റസമ്മതം നടത്തി സീനിയർ സിപിഒ സബിത്ത്
Crime

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം: പൊലീസ് തന്നെ കള്ളൻ; കുറ്റസമ്മതം നടത്തി സീനിയർ സിപിഒ സബിത്ത്

September 26, 2026
144
വടകര MDMA കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമണം പോലീസ് സ്‌റ്റേഷൻ വളപ്പിൽ, കുത്തിയത് ഭർത്താവ്
Crime

വടകര MDMA കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമണം പോലീസ് സ്‌റ്റേഷൻ വളപ്പിൽ, കുത്തിയത് ഭർത്താവ്

September 26, 2026
391
Next Post
‘ചരിത്ര മുന്നേറ്റം, കേരളത്തിലെ 200 സര്‍ക്കാര്‍ ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍’: വികസന പ്രവര്‍ത്തനങ്ങളുടെ ഫലമെന്ന് ആരോഗ്യമന്ത്രി

‘ചരിത്ര മുന്നേറ്റം, കേരളത്തിലെ 200 സര്‍ക്കാര്‍ ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍’: വികസന പ്രവര്‍ത്തനങ്ങളുടെ ഫലമെന്ന് ആരോഗ്യമന്ത്രി

Recent News

മാറഞ്ചേരി പുറങ്ങ് സ്വദേശി കരുവീട്ടിൽ മുഹമ്മദ് നിര്യാതനായി

മാറഞ്ചേരി പുറങ്ങ് സ്വദേശി കരുവീട്ടിൽ മുഹമ്മദ് നിര്യാതനായി

September 30, 2026
20
മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി മുങ്ങി ‘ പ്രതിക്ക് ട്രിപ്പ്ൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പൊന്നാനി പോക്സോ കോടതി..

മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി മുങ്ങി ‘ പ്രതിക്ക് ട്രിപ്പ്ൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പൊന്നാനി പോക്സോ കോടതി..

September 29, 2026
265
ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

September 29, 2026
46
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 29, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025