• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

നെന്മാറ ഇരട്ട കൊലപാതകം പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും

ckmnews by ckmnews
January 30, 2025
in Crime
A A
നെന്മാറ ഇരട്ട കൊലപാതകം പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും
0
SHARES
137
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നെന്മാറ ഇരട്ട കൊലപാതകം പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. ക്രൈം സീൻ പുനരാവിഷ്കരിക്കാനും വിശദമായ തെളിവെടുപ്പ് നടത്താനുമാണ് പോലീസ് തയ്യാറെടുക്കുന്നത്. പ്രതിയുടെ രഹസ്യ മൊഴിയെടുക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്..നാടിനെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതകത്തിൽ ആലത്തൂർ കോടതി റിമാൻഡ് ചെയ്ത പ്രതി ചെന്താമരയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. പ്രതിയുമായി വിശദമായ തെളിവെടുപ്പാണ് നടത്തുക എന്ന് പൊലീസ് പറയുന്നുണ്ട്. ക്രൈം സീൻ പോത്തുണ്ടിയിൽ പുനരാവിഷ്കരിക്കും.നാട്ടുകാർ രോഷാകുലരായി നിൽക്കുന്നതിനാൽ കനത്ത സുരക്ഷയും പോലീസ് ഏർപ്പെടുത്തുന്നുണ്ട്. കൂടാതെ പ്രതിയുടെ രഹസ്യ മൊഴിയെടുക്കാനും പോലീസ് ആലോചിക്കുന്നു. പ്രോസിക്യൂട്ടറുമായി ചർച്ച ചെയ്തശേഷമായിരിക്കും തീരുമാനം. പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാതിരുന്ന പ്രതി, പലപ്പോഴും പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. എന്നാൽ ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ കുറ്റം ചെയ്തു എന്ന് സമ്മതിക്കുകയും, തന്നെ നൂറുവർഷം ജയിലിൽ ഇടാനും മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിരുന്നു.ഈ സാഹചര്യത്തിലാണ് പ്രതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. അതിനിടെ ചെന്താമരയെ പിടികൂടിയപ്പോൾ സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പിഡിപിപി ആക്ട് പ്രകാരമാണ് പ്രതിഷേധക്കാർക്കെതിരെ കേസെടുക്കാൻ ഒരുങ്ങുന്നത്. സ്റ്റേഷനു മുന്നിൽ രോഷാകുലരായ ജനങ്ങൾ ഗേറ്റും മതിൽ കാലും തകർത്തിരുന്നു.

Related Posts

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’; പ്രതി
Crime

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’; പ്രതി

August 15, 2026
127
ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ചു,പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍
Crime

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ചു,പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍

August 14, 2026
910
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു
Crime

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
47
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍
Crime

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍

August 12, 2026
306
യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു
Crime

യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

August 12, 2026
116
പകല്‍ വെളിച്ചത്തില്‍ പള്ളികളില്‍ കയറി കവര്‍ച്ച, നിരവധി കേസുകളിലെ പ്രതിയെ വലയിലാക്കി തിരൂർ പോലീസ്
Crime

പകല്‍ വെളിച്ചത്തില്‍ പള്ളികളില്‍ കയറി കവര്‍ച്ച, നിരവധി കേസുകളിലെ പ്രതിയെ വലയിലാക്കി തിരൂർ പോലീസ്

August 11, 2026
403
Next Post
ലിപ്സ്റ്റിക്കിലും ഫേസ് ക്രീമിലും രസം; ആന്തരികാവയവങ്ങളെ ബാധിക്കും; മുന്നറിയിപ്പുമായി മന്ത്രി

ലിപ്സ്റ്റിക്കിലും ഫേസ് ക്രീമിലും രസം; ആന്തരികാവയവങ്ങളെ ബാധിക്കും; മുന്നറിയിപ്പുമായി മന്ത്രി

Recent News

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
3
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
10
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
0
ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

August 15, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025