എരമംഗലം:എ യു പി സ്ക്കൂളിൽ നടന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തു കൂട്ടം കവി രുദ്രൻ വാരിയത്ത് ഉദ്ഘാടനം ചെയ്തു.നല്ല ചിന്തകളിൽ നിന്നും ആശയങ്ങളെ രൂപപ്പെടുത്താനും അവ കഥകളും കവിതകളും, മറ്റു കലാരൂപങ്ങളുമായി സൃഷ്ടിച്ചെടുക്കാനുള്ള കഴിവിനെയാണ് സർഗ്ഗാത്മകത എന്നത്കൊണ്ട് ഉദ്ദ്യേശിക്കുന്നത് എന്ന് അദ്ധേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.സർഗ്ഗാത്മകത എന്ന വിഷയത്തിൽ കവി കുട്ടികളുമായി സംവദിച്ചു.സമൂഹത്തിൽ ഇന്ന് കാണുന്ന ദുഷ്പ്രവണതകൾക്കെതിരെ കുട്ടികൾ ബോധവാന്മാരാവേണ്ടതിനെ കുറിച്ച് കുട്ടികളെ അദ്യേഹം ഓർമ്മപ്പെടുത്തി.പി.ടി. എ പ്രസിഡൻ്റ് കെ വി റഫീഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക രോഷ്നി ടീച്ചർ, യു ആർ സി കോർഡിനേറ്റർ സാൻജോ ജോസ് മാസ്റ്റർ, എന്നിവർ സംസാരിച്ചു.അനൂപ് മാസ്റ്റർ, കവി രുദ്രൻ വാരിയത്തിൻ്റെ അങ്കണവാടി” എന്ന കവിത സദസ്സിൽ ആലപിച്ചു










