വടക്കുമുറി എസ് എസ് എം യു പി സ്കൂളിൽ ബഡ്ഡിംഗ് റൈറ്റേഴ്സ് സ്കൂൾതല ഏകദിന ശില്പശാല ‘എഴുത്തുകൂട്ടം വായനക്കൂട്ടം”ശില്‍പശാല സംഘടിപ്പിച്ചു.സാഹിത്യകാരിയും അധ്യാപികയുമായ പ്രിയ വട്ടംകുളം ഉദ്ഘാടനം ചെയ്തു.കുട്ടികളിലെ സർഗ്ഗശേഷികൾ വളർത്തിയെടുക്കുന്നതിന് ഇത്തരം ശില്പശാലകൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് പ്രിയ വട്ടംകുളം അഭിപ്രായപ്പെട്ടു.കൂടാതെ കുട്ടികൾക്ക് സ്നേഹോപഹാരം നൽകുകയും ചെയ്തു. പ്രധാന അധ്യാപകൻ സി എം അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞ യോഗത്തിൽ പിടിഎ പ്രസിഡന്റ് കെ എ ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു.സ്കൂൾ ലീഡർ ഹേബ അജീഷ് ആശംസയും സ്റ്റാഫ് സെക്രട്ടറി ശാസ്ത്രശർമൻ എം എസ് കൃതജ്ഞതയും രേഖപ്പെടുത്തി.സ്കൂളിലെ മലയാളം അധ്യാപികയായ രഞ്ജു സുമേഷ് ശില്പശാലയ്ക്ക് നേതൃത്വം നൽകി.സ്കൂളിലെ മുൻ പിടിഎ പ്രസിഡന്റ് പി എൻ ബാബു ശില്പശാല സന്ദർശിക്കുകയും കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.











